
അബുദാബി: കാറപകടത്തില്‍ ഗുരുതരക പരിക്കേറ്റ യുവതിക്ക് പത്തു ലക്ഷം ദിര്‍ഹം (ഒരു കോടി രൂപ) നഷ്ടപരിഹാരം അനുവദിച്ച് അബുദാബി ട്രാഫിക് കോടതി. സ്വന്തം വാഹനം തകരാറിലായതിനെത്തുടര്‍ന്ന് റോഡരികില്‍ മാറ്റിനിര്‍ത്തിയിരുന്ന യുവതിയുടെ വാഹനത്തിലേക്ക് അറബ് സ്വദേശിയുടെ വാഹനം വന്നിടിക്കുകയായിരുന്നു. അപകടത്തില്‍ സാരമായ പരിക്കും അംഗവൈകല്യവും യുവതിക്കു സംഭവിച്ചു.
വാഹനത്തിനുള്ളിലിരുന്ന യുവതിക്ക് ഇടിയുടെ ആഘാതത്തില്‍ തലയ്ക്കും നെഞ്ചിനും കാലിനും നട്ടെല്ലിനും ഗുരുതര പരിക്കേറ്റതായാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. തന്നെ ഇടിച്ച വാഹനത്തിന്റെ ഡ്രൈവര്‍ക്കും ഇന്‍ഷുറന്‍സ് കമ്പനിക്കുമെതിരെ 20 ലക്ഷം ദിര്‍ഹത്തിന് നഷ്ടപരിഹാരമാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. വിശദമായ വാദം കേട്ടശേഷം 10 ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം നല്കാന് വിധിക്കുകയായിരുന്നു.
വാഹനത്തിന്റെ ഡ്രൈവറും ഇന്‍ഷുറന്‍സ് കമ്പനിയും ചേര്‍ന്ന് ആറ് ലക്ഷം ദിര്‍ഹം നല്‍കണമെന്ന് പ്രാഥമിക സിവില്‍ കോടതി നേരത്തെ വിധിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ രണ്ടുകക്ഷികളും അപ്പീലുമായി വീണ്ടും കോടതിയെ സമീപിച്ചു. പിന്നീട് കേസ് പരിഗണിച്ച മേല്‍ക്കോടതി നഷ്ടപരിഹാരത്തുക 10 ലക്ഷം ദിര്‍ഹമായി ഉയര്‍ത്തി ഉത്തരവിട്ടു. കോടതി ചിലവുകളും ഇവര്‍തന്നെ വഹിക്കണമെന്നാണ് കോടതി ഉത്തരവ്.






