ന്യൂഡല്‍ഹി: രാജ്യത്തെ കര്‍ഷകരെ പിന്തുണക്കുന്നത് കുറ്രകൃത്യമല്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. ടൂള്‍കിറ്റ് കേസില്‍ രാജ്യത്ത് അറസ്റ്റിലായ യുവ പരിസ്ഥിതി പ്രവര്‍ത്തക ദിശ രവിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടായിരുന്നു കേജരിവാളിന്റെ പ്രതികരണം. രാജ്യത്തെ ജനാധിപത്യത്തിനു നേരെ ഇതുവരെ സംഭവിച്ചിട്ടില്ലാത്തതരം ആക്രമണങ്ങളാണ് നടക്കുന്നതെന്നും കേജരിവാള്‍ ട്വീറ്റില്‍ വ്യക്തമാക്കി.
'21 കാരി ദിശയുടെ അറസ്റ്റ് ജനാധിപത്യത്തിന് നേര്‍ക്ക് മുന്‍പെങ്ങുമില്ലാത്ത തരത്തിലുള്ള അക്രമണം ആണ്. നമ്മുടെ കര്‍ഷകരെ പിന്തുണക്കുന്നത് ഒരു കുറ്റകൃത്യമല്ല.' കേജരിവാള്‍ ട്വിറ്ററില്‍ കുറിച്ചു.
'21 കാരി ദിശയുടെ അറസ്റ്റ് ജനാധിപത്യത്തിന് നേര്‍ക്ക് മുന്‍പെങ്ങുമില്ലാത്ത തരത്തിലുള്ള അക്രമണം ആണ്. നമ്മുടെ കര്‍ഷകരെ പിന്തുണക്കുന്നത് ഒരു കുറ്റകൃത്യമല്ല.' കേജരിവാള്‍ ട്വിറ്ററില്‍ കുറിച്ചു.
രാജ്യത്തെ കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഗ്രെറ്റ തുംബെര്‍ഗ് പങ്കുവെച്ച ടൂള്‍കിറ്റ് വലിയ വിവാദങ്ങള്‍ക്കു വഴിവെച്ചിരുന്നു. ഇതില്‍ കേസെടുത്ത ഡല്‍ഹി പോലീസ് രേഖപ്പെടുത്തിയ ആദ്യ അറസ്റ്റാണ് ദിശയുടേത്. ശനിയാഴ്ചയാണ് ദിശയെ പോലീസ് അറസ്റ്റ്ചെയ്യുന്നത്. ദിശക്കെതിരെ പോലീസിന്റെ പക്കല്‍ തെളിവുകളില്ലെന്നാരോപിച്ച് നിരവധി സംഘടനകള്‍ രംഗത്തുവന്നു. ഇതേത്തുടര്ന്നന മലയാളിയായ അഭിഭാഷക നികിതക്കെതിരെയും ശാന്തനുവിനെതിരെയും പോലീസ് കേസെടുത്തിരിക്കുകയാണ്.

Comments