
തൃശൂര്‍: കേരള സാഹിത്യ പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചതോടെ പഴയ വിവാദങ്ങളല് പലതും തല പൊക്കുകയാണ്. 2019 വര്‍ഷത്തെ കേരള സാഹിത്യ അക്കാദമി അവാര്‍ഡില്‍ നോവല്‍ വിഭാഗത്തില്‍ പുരസ്കാരത്തിന് അര്‍ഹമായത് എസ്. ഹരീഷിന്റെ 'മീശ'യാണ്. നോവല്‍ പ്രസിദ്ധീകരണം ആരംഭിച്ചതുമുതല്‍ വിവാദങ്ങളും ഹരീഷിനു പിന്നാലെയുണ്ട്. എന്നാല്‍ തിരഞ്ഞെടുപ്പുകൂടി അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ശബരിമലപോലെ മറ്റൊരു വിഷയമുവുകയാണ് മീശ. സര്‍ക്കാര്‍ വിശ്വാസികള്‍ക്കെതിരെ ഉയര്‍ത്തുന്ന വെല്ലുവിളിയാണ് ഈ പുരസ്കാരമെന്നാണ് സംസ്ഥാന ബി.ജെ.പി. അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ പക്ഷം.
'മീശ'യ്ക്ക് അവാര്‍ഡ് നല്‍കിയത് ഹിന്ദു സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും, പിണറായി വിജയന് സര്‍ക്കാരിന് ഹിന്ദുക്കളോടുള്ള കലി അടങ്ങിയിട്ടില്ലെന്നും കെ സുരേന്ദ്രന് പറയുന്നു. ശബരിമലയില്‍ ചെയ്ത അതേ കാര്യമാണ് പിണറായി ചെയ്യുന്നതെന്നും കെ സുരേന്ദ്രന് ആരോപിക്കുന്നു. നോവലില്‍ വര്‍ഗീയപരാമര്‍ശം ഉണ്ടെന്നും, പ്രസിദ്ധീകരിച്ചവര്‍ തന്നെ അത് പിന്‍വലിച്ചതാണെന്നും കെ സുരേന്ദ്രന് പറയുന്നു.
എസ്. ഹരീഷിന്റെ നോവലിലെ ചില പരാമര്‍ശങ്ങളുടെ പേരില്‍ ബി.ജെ.പി. ഉള്‍പ്പടെയുള്ള പാര്‍ട്ടികളും തീവ്രഹിന്ദുസംഘടനകളും വലിയ എതിര്‍പ്പുകളുമായി രംഗത്തുവന്നിരുന്നു. എ്ന്നാല്‍ എഴുകാരന്തന്നെ വിവാദങ്ങള്‍ അടിസ്ഥാന രഹിതമാണെന്നാവര്ത്തിച്ച് രംഗത്തുവന്നതോടെ വിഷയം രാഷ്ട്രീയവല്ക്കരിക്കപ്പെടുകയായിരുന്നു. മീശക്ക് അവാര്‍ഡു നല്‍കിയത് ഇടതു സര്‍ക്കാരിനെതിരെയുള്ള മറ്റൊരായുധമാക്കിമാറ്റാനൊരുങ്ങുകയാണ് ബി.ജെ.പി.






