
പത്തനംതിട്ട: കമ്മലിട്ട് കാതിൽ ഉണ്ടായ കിഴുത്ത ഒട്ടിക്കാന്‍ ബ്യൂട്ടീഷ്യന് നടത്തിയ ചികിത്സ പാളിയപ്പോള്‍ യുവതിയുടെ ചെവി പകുതിയായി. സംഗതി പരാതിയായതോടെ യുവതിക്കുണ്ടായ ശാരീരിക, മാനസിക നഷ്ടങ്ങള്‍ കണക്കിലെടുത്ത് ബ്യൂട്ടീഷ്യന് 50,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന്
ഉത്തരവിട്ട് ഉപഭോക്തൃകോടതി. .
2016 ഓഗസ്റ്റിലാണ് ഓമല്ലൂര്‍ സ്വദേശിനി കാതിന്റെ കമ്മല്‍ കിഴുത്ത ഒട്ടിക്കാന്‍ പത്തനംതിട്ട നഗരത്തിലെ ബ്യൂട്ടി പാര്‍ലറിലെത്തിയത്.
രണ്ട് ചെവിയുടെ കിഴുത്തയിലും കെമിക്കല്‍ ഒഴിച്ചായിരുന്നു ചികിത്സ. എന്നാൽ ചികിത്സ കഴിഞ്ഞപ്പോൾ ഒരു ചെവിയുടെ കമ്മല്‍ദ്വാരത്തിന് മുകളിലുള്ള ഭാഗം മുതല്‍ താഴേക്ക് അടര്‍ന്നുപോയെന്നാണ് പരാതി.






