ന്യൂഡല്‍ഹി : 'ദേശവിരുദ്ധതയുടെ വിത്തുകള്‍ മനസില്‍ സൂക്ഷിക്കുന്നവരെ കൊല്ലണം അത് ദിശ രവിയല്ല മറ്റാരാണെങ്കിലും' എന്ന ഹരിയാന മന്ത്രി അനില്‍ വിജിന്റെ പ്രസ്താവനയ്ക്കെതിരെ നടപടിയെടുക്കുകയില്ലെന്ന് ട്വിറ്റര്‍. ജര്‍മ്മനിയിലെ ഒരു ഉപയോക്താവിന്റെ പരാതിയെ ത്തുടര്‍ന്ന് നീക്കം ചെയ്ത ട്വീറ്റ് വീണ്ടും പുനസ്ഥാപിച്ചു.
ഹിന്ദിയിലാണ് ട്വീറ്റ് പബ്ലിഷ് ചെയ്തിരിക്കുന്നത്. നെറ്റ് വര്‍ക്ക് എന്‍ഫോഴ്സ്മെന്റ് ആക്ട് വഴിയാണ് പരാതി ലഭിച്ച്ത്. മണിക്കൂറുകള്‍ക്കകം അന്വഷണം നടത്തി ട്വീറ്റ് നീക്കം ചെയ്യാന്‍ കഴിയില്ലന്ന ഉദ്യോഗസ്ഥരുടെ മറുപടി അനില്‍ വിജിന് സ്ക്രീന്‍ഷോട്ടെടുത്ത് സമൂഹമാധ്യമങ്ങളില്‍ പങ്ക് വച്ചിരുന്നു.
വിവാദമായ ട്വീറ്റിനെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. ഇത്തരം വാക്കുകള്‍ ജനാധിപത്യത്തിന് അപമാനമാണന്ന് കോണ്‍ഗ്രസ് നേതാവ് ശശീ തരൂര്‍ പറഞ്ഞിരുന്നു.പരസ്യമായി കൊലവിളി നടത്തിയെന്ന് ആരോപിച്ച് ബെംഗളൂരു പൊലീസിലും അനില്‍ വിജിനെതിരെ പരാതി ലഭിച്ചിട്ടുണ്ട്
ടൂള്‍കിറ്റ് വിവാദവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ശനിയാഴ്ചയാണ് ദിശ രവിയെന്ന 22 കാരിയെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്യുന്നത്.സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രോറ്റ ട്യൂന്‍ ബെര്‍ഗ് കര്‍ഷക പ്രക്ഷോഭത്തിന്റെ നടപടിക്രമങ്ങള്‍ 'ടൂള്‍കിറ്റ്' എന്ന പേരില്‍ ട്വിറ്ററില്‍ ഒരു പോസ്റ്റിട്ടിരുന്നു. ദിശ അത് എഡിറ്റ് ചെയ്ത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചുവെന്നതാണ് കേസ്. രാജ്യദ്രോഹം, മതസ്പര്‍ധ വളര്‍ത്തല്‍,ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. ഇതുമായി ബന്ധപ്പെട്ട് നികിത ജേക്കബ് എന്ന മലയാളി അഡ്വക്കേറ്റും, ശാന്തനു മുലുകും എന്ന ആക്ടിവിസ്റ്റും പൊലിസ് പുറത്തുവിട്ട ലിസ്റ്റിലുണ്ട്.






