
വാഷിംഗ്ടണ്‍: ബാങ്കിങ്ങ് ചരിത്രത്തിലെ ഏറ്റവും വലിയ അബദ്ധം പിണഞ്ഞ സിറ്റി ബാങ്കിനെ കോടതിയും കൈവിട്ടു. അബദ്ധത്തില്‍ കൈമാറിയ പണം തിരികെ ലഭിക്കാനായാണ് സിറ്റി ബാങ്ക് യുഎസിലെ കോടതിയെ സമീപിച്ചത്. എന്നാല്‍ ഈ പണം വീണ്ടെടുക്കാന്‍ കഴിയില്ലെന്ന് കോടതി വിധിക്കുകയായിരുന്നു.
വിവിധ കമ്പനികളുടെ അക്കൗണ്ടുകളിലേയ്ക്കാണ് ബാങ്ക് അബദ്ധത്തില്‍ 900 മില്യണ്‍ യുഎസ് ഡോളര്‍ കൈമാറിയത്. ഇതില്‍ 500 മില്യണ്‍ ഡോളറാണ് ബാങ്കിന് തിരികെ ലഭിക്കാനുള്ളത്.
സൗന്ദര്യ വര്‍ധക ഉത്പന്നങ്ങളുടെ നിര്‍മ്മാതാക്കളായ റെവ്‌ലോണിന്റെ വായ്പാ ഏജന്റായിരുന്നു സിറ്റി ബാങ്ക്. കമ്പനിക്ക് പണം നല്‍കിയവര്‍ക്ക് 900 മില്യണ്‍ യുഎസ് ഡോളറാണ് അന്ന് സിറ്റി ബാങ്ക് അബദ്ധത്തില്‍ കൈമാറിയത്.എന്നാല്‍ ചില കമ്പനികള്‍ അധികമായി നലകിയ തുക മടക്കി നല്‍കിയെങ്കിലും പത്തോളം കമ്പനികള്‍ ഇനിയും നല്‍കാനുണ്ട്. ഇതിനെതിരെയാണ് ബാങ്ക് കോടതിയെ സമീപിച്ചത്.
കേസില്‍ സിറ്റി ബാങ്കിന്റെ ഇടപാട് അബദ്ധം പിണഞ്ഞതാണെന്ന് വിശ്വസിക്കാന്‍ എതിര്‍ കക്ഷികള്‍ക്ക് കഴിയില്ലെന്നാണ് കോടതി നിരീക്ഷിച്ചത്. കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ബാങ്ക് വക്താവ് വ്യക്തമാക്കി.






