
ന്യൂഡല്‍ഹി: ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനു ശേഷം സ്ഥിതിഗതികള്‍ വിലയിരുത്തുന്ന അന്തരാഷ്ട്ര പ്രതിനിധി സംഘത്തിന്റെ സന്ദര്‍ശനത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി. കേന്ദ്ര സര്‍ക്കാരിന്റെ ഈ നീക്കത്തില്‍ നിന്ന് വ്യക്തമാക്കുന്നത് ജമ്മു കാശ്മീരില്‍ പലതും ശരിയല്ലെന്നാണ് അധിര്‍ രഞ്ജന്‍ ചൗധരി ട്വറ്ററില്‍ ആരോപിച്ചു.
ഇന്ത്യ പരമാധികാരം അടിയറവ് വയ്ക്കില്ലെന്ന് പറയുമ്പോള്‍ കേന്ദ്ര സര്‍ക്കാരിന് എന്തിനാണ് വിദേശ നയതന്ത്രജ്ഞരുടെ സര്‍ട്ടിഫിക്കറ്റ് എന്നും അദേഹം ചോദിച്ചു. കേന്ദ്ര സര്‍ക്കാര്‍ തൃപിതരാകേണ്ടത് ജമ്മു കാശ്മീരിലെ ജനങ്ങളുടെ പിന്തുണയോടെയാണ്. അല്ലാത്തപക്ഷം ഇത് പ്രഹസനം മാത്രമായിരിക്കും. മാത്രമല്ല സ്വതന്ത്ര പരാമധികാര രാജ്യമെന്ന ഇന്ത്യയുടെ കീര്‍ത്തി തന്നെ കുറയ്ക്കുന്നതാണ്. സമ്പൂര്‍ണ്ണ നയതന്ത്രജ്ഞരുടെ വിരുന്നു നടത്താന്‍ നിങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ട് എന്നാല്‍ ഒരു നിര്‍മിത കെട്ടുക്കഥയില് മുഴുകരുതെന്നും അദേഹം ട്വിറ്ററില്‍ കൂട്ടിച്ചേര്‍ത്തു.
യൂറോപ്യന്‍, ആഫ്രിക്കന്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നടക്കമുള്ള 24 അംഗ പ്രതിനിധി സംഘമാണ് കാശ്മീരില്‍ സന്ദര്‍ശനം നടത്തിയത്. യൂറോപ്യന്‍ യൂണിറ്റിന്റെയും ഫ്രാന്‍സ്, മലേഷ്യ, ബ്രസീല്‍, ക്യൂബ, ബംഗ്ലദേശ് തുടങ്ങിയ 23 രാജ്യങ്ങളുടെ പ്രതിനിധികളും സംഘത്തിലുണ്ട്.







Comments