
ന്യൂഡല്‍ഹി: ടൂള്‍കിറ്റും റിപ്പബ്ലിക് ദിനത്തിലെ അക്രമ സംഭവങ്ങളും തമ്മില്‍ എന്നാണ് ബന്ധമെന്ന് ഡല്‍ഹി പട്യാല കോടതി. ടൂള്‍കിറ്റ് കേസില്‍ അറസ്റ്റിലായ ദിഷ രവിയുടെ ജാമ്യ ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ ചോദ്യം.
കോടതിയുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി നല്കാന് പോലീസിനായില്ല. ടൂള്‍ കിറ്റും അക്രമവും തമ്മില്‍ ബന്ധമുണ്ടെന്നതിന് തെളിവുണ്ടോയെന്നും അതോ വെറുതെ അനുമാനിക്കുകയാണോ? അക്രമങ്ങളുമായി ദിഷ രവിക്ക് എന്ത് ബന്ധം? കോടതിയുടെ ഈ ചോദ്യങ്ങള്‍ക്ക് പോലീസ് നല്കിയ മറുപടി കേസില്‍ അന്വേഷണം നടക്കുകയൈണെന്നാണ്.
ടൂള്‍കിറ്റ് നിര്‍മ്മിച്ചതിനു പിന്നില്‍ ദിഷ അടക്കമുള്ള മൂന്നു പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിട്ടുള്ളത്. എന്നാല്‍ ഇതിലൊന്നും പോലീസിന്റെ പക്കല്‍ കൃത്യമായ തെളിവുകളില്ലെന്നാണ് പ്രധാന വാദം. ദിഷ രവി ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്തുന്നതിന്റെ ഗൂഢാലോചനയില്‍ ഭാഗമായിരുന്നെന്നും നിര്‍ണ്ണായക തെളിവുകളായ വാട്ട്സാപ്പ് ചാറ്റുകളില്ഡ പലതും ഡിലീറ്റ് ചെയ്തെന്നും പോലീസ് വാദിക്കുന്നു. കേസിമന് ആധാരമായ പല തെളിവുകളും നശിപ്പിക്കപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ജാമ്യം അനുവദിക്കരുതെന്നും പോലീസ് കോടതിയോട് അപേക്ഷിച്ചു.
കേസില്‍ ഉള്‍പ്പെട്ട മലയാളി അഭിഭാഷക നികിത ജേക്കബ്, പരിസ്ഥിതി പ്രവര്ത്തകന് ശാന്തനു എന്നിവര്‍ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. ദിഷയുടെ ജാമ്യഹര്‍ജിയില്‍ വാദം അവസാനിച്ചിരിക്കുകയാണ്. വിധി പ്രസ്ഥാവം ചൊവ്വാഴ്ച നടക്കും.






