കൊല്‍ക്കത്ത: കാറില്‍ നിന്ന് കൊക്കെയ്ന്‍ കണ്ടെത്തിയതില്‍ ദുരൂഹതയുണ്ടെന്ന് ബിജെപി യുമോര്‍ച്ച ജനറല്‍ സെക്രട്ടറി പമേല ഗോസ്വാമി. ലഹരിമരുന്ന് കൈവശം വെച്ചതിന് കഴിഞ്ഞ ദിവസമാണ് ബിജെപി നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഗൂഢാലോചനയ്ക്ക് പിന്നില്‍ ബിജെപി നേതാവ് രകേഷ് സിങ് ആണെന്നും ക്രൈബ്രാഞ്ച് അന്വേഷണം നടത്തണമെന്നും പമേല ഗോസ്വാമി പൊലീസിനോട് പറഞ്ഞു.
മകളെ കേസില്‍ കുടുക്കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് പമേല ഗോസ്വാമിയുടെ കുടുംബം ആരോപിച്ചു. ലഹരിമരുന്നുകളൊന്നും മകള്‍ ഉപയോഗിക്കില്ലെന്നും പമേലയുടെ അമ്മ പറഞ്ഞു. അതേസമയം പമേല ഗോസ്വാമി ലഹരിമരുന്നിന് അടിമയാണെന്ന് പിതാവിന്റെ ആരോപണം അവവര്‍ തള്ളി. പമേലയുടെ കാറില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് നൂറ് ഗ്രാം കൊക്കെയ്ന്‍ ബംഗാള്‍ പൊലീസ് കണ്ടെത്തിയത്.
2019 ലാണ് പമേല ഗോസ്വാമി ബിജെപിയില്‍ ചേര്‍ന്നത്. അതിനു മുന്‍പ് എയര്‍ ഹോസ്റ്റസായും മോഡലായും ടിവി സീരിയല്‍ നടിയുമായിരുന്നു പമേല. ബിജെപിയിലെത്തിയശേഷം യുവമോര്‍ച്ച ജനറല്‍ സെക്രട്ടറിയായും ഹൂഗ്ലി ജില്ലയിലെ യുവമോര്‍ച്ച നിരീക്ഷകയായും നിയമിക്കപ്പെട്ടു. അറസ്റ്റിന് പിന്നാലെ ബിജെപി നേതാക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.






