
തിരുവനന്തപുരം : പിആർഡി തയാറാക്കിയ ‘ഇനിയും മുന്നോട്ട്’ പരസ്യചിത്ര പരമ്പര സർക്കാരിന് കുരുക്കാകുന്നു.
ഇഎംസിസിയുമായി ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ ഒപ്പിട്ട 2950 കോടി രൂപയുടെ ധാരണാപത്രമാണ് സർക്കാരിന്റെ നേട്ടങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചതോടെ ആരോപണങ്ങളെത്തുടർന്നു പ്രതിരോധത്തിലായിരിക്കുന്നത്.
ഇതോടെ സർക്കാർ, ട്രോളർ നിർമാണത്തിനും മത്സ്യബന്ധന തുറമുഖങ്ങളുടെ വികസനത്തിനുമുള്ള 2950 കോടി രൂപയുടെ ധാരണാപത്രം റദ്ദാക്കിയേക്കും.
സർക്കാർ നയത്തിനു വിരുദ്ധമായാണോ ധാരണാപത്രം ഒപ്പിട്ടത് എന്നാകും പരിശോധിക്കുക. കോർപറേഷൻ എംഡി എൻ. പ്രശാന്തിനെതിരെ വകുപ്പുതല അന്വേഷണത്തിനും സാധ്യതയുണ്ട്.






