
ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവില വര്‍ധിക്കുന്നതിരെ സൈക്കിള്‍ ചവുട്ടി പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതാവും പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവുമായ റോബര്‍ട്ട് വധ്ര. പ്രധാനമന്ത്രി രൂക്ഷമായി ചെയ്തു അദേഹം. പ്രധാനമന്ത്രി ശീതീകരിച്ച കാറുകളില്‍ നിന്ന് പുറത്തിറങ്ങി ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കണമെന്നും അങ്ങനെയാണെങ്കില്‍ ഇന്ധനവില കുറയ്്ക്കാന്‍ പ്രധാനമന്ത്രി തയ്യാറാകുമെന്ന് വധ്ര പറഞ്ഞു. എല്ലാ കാര്യത്തിനും മുന്‍ സര്‍ക്കാരുകളെ പഴിക്കുക മാത്രമാണ് മോദി ചെയ്യുന്നതെന്ന് അദേഹം കുറ്റപ്പെടുത്തി.
ഡല്‍ഹിയിലെ ഖാന് മാര്‍ക്കറ്റിലെ തന്റെ ഓഫീസിലേക്കാണ് റോബര്‍ട്ട് വധ്ര സൈക്കിള്‍ യാത്ര നടത്തി പ്രതിഷേധിച്ചത്. ഇന്ധനവില വര്‍ധനയ്ക്കെതിരെ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിരുന്നു. പന്ുകളിലെത്തി പെട്രോള്‍ അടിക്കുമ്പോള്‍ മീറ്റര്‍ അതിവേഗം മാറുന്നത് കാണുന്ന നിങ്ങള്‍ ക്രൂഡ് വില ഉയരുകയല്ല കുറയുകയാണ് ചെയ്തിരിക്കുന്നതെന്ന് ഓര്‍ക്കണമെന്ന് രാഹുല്‍ പറഞ്ഞു.
പെട്രോള്‍ വില ലിറ്ററിന് 100 രൂപയായി. മോദി സര്‍ക്കാര്‍ നിങ്ങളുടെ പോക്കറ്റ് ചോര്‍ത്തി അദേഹത്തിന്റെ സുഹൃത്തുക്കളുടെ പോക്കറ്റ് നിറയ്ക്കുകയാണെന്നും രാഹുല്‍ പറഞ്ഞു. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് എംഎല്‍എമാരായ പി സി ശര്‍മ, ജീതു പട്വാരി, കുനാല്‍ ചൗധരി എന്നിവരും പ്രതിഷേധ സൂചരകമായി സൈക്കില്‍ ചവുട്ടിയാണ് നിയമസഭയിലെത്തിയത്. രാജ്യത്ത് പന്ത്രണ്ട് ദിവസമാണ് തുടര്‍ച്ചയായി ഇന്ധനവില ഉയര്‍ന്നത്.







Comments