ന്യൂഡല്‍ഹി: ടൂള്‍ കിറ്റ് അറസ്റ്റിലായ ദിഷ രവിക്ക് ജാമ്യം. ദിഷ രാജ്യദ്രോഹം ചെയ്തതിന് തെളിവില്ലെന്നും സര്‍ക്കാരുകളുടെ ദുരഭിമാനത്തിന് അനുസരിച്ച് ഈ വകുപ്പ് പ്രയോഗിക്കരുതെന്നും ഡല്‍ഹി കോടതി ആവശ്യപ്പെട്ടു. ടൂള്‍കിറ്റ് കേസില്‍ ഈ മാസം പതിമൂന്നിനാണ് ബെംഗളൂരുവില്‍ നിന്ന് ദിഷ രവിയെ അറസ്റ്റ് ചെയ്തത്.
അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കണം സഹകരിക്കണം, രാജ്യം വിട്ടു പോകരുത് എന്നീ ഉപാധികളോടെയാണ് ജാമ്യം. ബെംഗളൂരുവിലേക്ക് പോകുന്നതിന് വിലക്കില്ല. ജാമ്യം നല്കിയ ഉത്തരവില്‍ രൂക്ഷ വിമര്‍നമാണ് കോടതി ഡല്‍ഹി പൊലീസിനെതിരെ ഉയര്‍ത്തിയത്. ദിഷയ്ക്കെതിരെ രാജ്യദ്രോഹത്തിന് തെളിവുകളില്ലെന്ന് കോടതി നിരീക്ഷിച്ചു. സര്‍ക്കാരുകളുടെ ദുരഭിമാനത്തിന് അനുസരിച്ച് പ്രയോഗിക്കേണ്ടതല്ല രാജ്യദ്രോഹകുറ്റം. ജനാധിപത്യത്തില്‍ ജനങ്ങളാണ് സര്‍ക്കാരുകളുടെ മനസാക്ഷി സൂക്ഷിപ്പുകാരെന്നും കോടതി ഓര്‍മിപ്പിച്ചു.
കേസ് ഡയറിയില്‍ പറയുന്നതിനപ്പുറം തെളിവുകള്‍ ഹാജാരാക്കാന്‍ പൊലീസിന് കഴിഞ്ഞോ എന്ന് കോടതി ആരാഞ്ഞു. തെളിവുകള്‍ നല്‍കാമെന്ന് പൊലീസ് പറഞ്ഞിരുന്നു. എന്നാല്‍ അക്രമങ്ങള്‍ക്ക് ടൂള്‍കിറ്റ് ഇടയാക്കി എന്നതിന് തെളിവുകള്‍ ഹാജരാക്കാന്‍ പൊലീസിന് കഴിഞ്ഞില്ല. കോസിലെ മറ്റു പ്രതികളായ ശാന്തനു മുലുക്, നികിത ജേക്കബ് എന്നിവര്‍ക്ക് ബോംബെ ഹൈക്കോടതി ഇടക്കാല ജാമ്യം നല്‍കിയിരുന്നു.






