സൂറത്ത്: ഗുജറാത്തിലെ തദ്ദേസ തിരഞ്ഞെടുപ്പില്‍ ആം ആദ്മി മികച്ച പ്രകടനം കഴ്ചവച്ചതിനു പിന്നാലെ ജനങ്ങള്‍ക്ക് നന്ദി പറയാനായി അരവിന്ദ് കെജ്രിവാള് സൂറത്തിലെത്തി. റോഡ് ഷോയിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്യും. തദ്ദേശ തിരഞ്ഞെടുപ്പില്‍ സൂറത്ത് മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ മികച്ച വിജയമായിരുന്നു എഎപി സ്വന്തമാക്കിയത്.
'നമ്മള് 27 ആണെങ്കില്‍ അവര്‍ 93 ആണ്. എണ്ണത്തില്‍ ഒന്നും കാര്യമില്ല. നമ്മുടെ പാര്‍ട്ടിയിലെ ഓരോ അംഗവും പത്ത് പ്രതിയോഗികള്‍ക്ക് തുല്യമാണ്. സൂറത്തിലെ ജനങ്ങള്‍ നിങ്ങള്‍ക്ക് പ്രതിപക്ഷമാകാനുള്ള അവസരം നല്കി. അതിനാല്‍ പ്രതിയോഗികള്‍ തെറ്റായി ഒന്നും ചെയ്യാന്‍ നിങ്ങള്‍ അനുനദിക്കരുത്' കെജ്രിവാള് തന്രെ അനുനായികളോട് പറഞ്ഞു. എത്രയും പെട്ടെന്ന് ഓഫീസുകള്‍ തുറക്കാനും ജനങ്ങള്‍ക്ക് ഫോണ്‍ നമ്പര്‍ നല്‍കാനും എഎപി പ്രതിനിധികളോട് കെജ്രിവാള് ആവശ്യപ്പെട്ടു.
സൂറത്തിലെ 120 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 27 ഇടത്താണ് എഎപി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്. 93 സീറ്റുകള്‍ നേടി ബിജെപി അധികാരം നിലനിര്‍ത്തുകയും ചെയ്തു. അതേസമയം കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 36 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസിന് ഇത്തവണ ഒരു സീറ്റുപോലും നേടാനായില്ല. ആദ്യമായാണ് ആംആദ്മി ഗുജറാത്ത് തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.
ആറ് മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലേക്കായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. ആറ് കോര്‍പ്പറേഷനുകളിലും ബിജെപി ഭരണം നിലനിര്‍ത്തി. 576 സീറ്റുകളില്‍ 483 സീറ്റുകളിലും ബിജെപി സ്ഥാനാര്‍ഥികള്‍ വിജയിച്ചു. അതേസമയം സൂറത്തിലെ എഎപിയുടെ വിജയം ഡല്‍ഹി തദ്ദേശ തിരഞ്ഞെടുപ്പില്‍ ഉയര്‍ത്തിക്കാട്ടാനാണ് കെജ്രിവാളിന്റെ തീരുമാനം.






