
ഗുവഹാട്ടി : രാജ്യത്തിന് വേണ്ടി കളിച്ച്, ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രമെഴുതിയ ഹിമ ദാസ് ഇനി അസം പൊലീസില്‍ ഡി.എസ്.പി. സ്വപ്നസാക്ഷാത്കാരത്തിന്റെ നെറുകയിലാണ് താനിപ്പോള്‍. ചെറുപ്പം മുതലുള്ള ആഗ്രഹമായിരുന്നു പൊലീസാവുക എന്നത്, അത് സഫലമായതില്‍ വളരെയധികം സന്തോഷവും അഭിമാനവും ഉണ്ടന്ന് ഹിമ തന്റെ ട്വിറ്ററില്‍ കുറിച്ചു. ഈ പദവി തനിക്ക് നല്കിയ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് ട്വീറ്റ് അവസാനിക്കുന്നത്.
അണ്ടര്‍ -20 ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 400 മീറ്ററില്‍ സ്വര്‍ണ്ണം നേടിയാണ് ഹിമ ചരിത്രത്തിന്റെ ഭാഗമാകുന്നത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ധിങ് എക്സ്പ്രസ് എന്നറിയപ്പെടുന്ന ഹിമ. 2019-ല്‍ അഞ്ച് സ്വര്‍ണ്ണമെഡലുകളാണ് ഹിമ സ്വന്തമാക്കിയിരുന്നത്.
ഒരു കര്‍ഷക കുടുംബത്തില്‍ ജനിച്ച ഹിമയെ അതിലറ്റിക്സിന്റെ ലോകത്തേക്ക് എത്തിച്ചത് നിപ്പോണ്‍ ദാസെന്ന കായിക പരിശീലകനാണ്. സ്പോര്‍ട്സ് ആന്റ് യൂത്ത് വെല്‍ഫെയര്‍ ഡയറക്ടേറ്റ് അംഗമായിരുന്നു നിപ്പോണ്‍ . ഹിമയെ സ്റ്റേറ്റ് സ്പോര്‍ട്സ് അക്കാദമിയില്‍ ചേര്‍ത്തത് അദ്ദേഹമായിരുന്നു. അവിടെ നിന്നാണ് അതിവേഗ ഓട്ടക്കാരിയിലേക്കുള്ള ഹിമ ദാസിന്റെ യാത്ര ആരംഭിക്കുന്നത്.
അസം സര്‍ക്കാറിന്റെ പരിഷ്കരിച്ച കായിക നയം അനുസരിച്ചാണ് ഹിമ പൊലീസ് വകുപ്പില്‍ ഡിഎസ്പി റാങ്കില്‍ ഉള്‍പ്പെട്ടത്. ഏഷ്യന്‍ ഗെയിംസ്,കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡല്‍ ജേതാക്കള്‍ക്ക് സര്‍ക്കാരിന്റെ വിവിധ തസ്തികകളില്‍ ജോലി നല്‍കുമെന്ന് ഉത്തരവ് പ്രഖ്യാപിച്ചിരുന്നു. അതിന്റെ ഭാഗമായാണ് ഈ നിയമനം.
അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവലിന്റെ സാന്നിധ്യത്തിലാണ് ഹിമ പുതിയ ഉത്തരവാദിത്വം ഏറ്റെടുത്തത്.






