
തൃശൂര്‍: മുസ്ലീം ലീഗിനെ ചൊല്ലി ബിജെപിയില്‍ വീണ്ടും തമ്മിലടി.മുസ്ലീം ലീഗിനെ എന്‍ഡിഎയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന പാര്‍ട്ടി നേതാവ് ശോഭാ സുരേന്ദ്രന്റെ പ്രസ്താവനയാണ് വീണ്ടും തമ്മിലടിക്ക് കാരണമായത്. ശോഭാ സുരേന്ദ്രന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ലീഗിനെ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് രംഗത്തെത്തി.
മുസ്ലീം ലീഗ് രാജ്യത്തെ് ഏറ്റവും വലിയ വര്‍ഗീയ കക്ഷിയാണെന്നായിരുന്നു കെ. സുരേന്ദ്രന്റെ പ്രസ്താവന. വിജയയാത്രയുടെ ഭാഗമായി തൃശൂരില്‍ എത്തിയതായിരുന്നു അദേഹം. മുസ്ലീം ലീഗിലുള്ളവര്‍ക്ക് പാര്‍ട്ടി വിട്ട് ബിജെപിയിലേക്ക് വരാം. ലീഗ് അവരുടെ നയം പൂര്‍ണമായി ഉപേക്ഷിച്ച് വരുന്നുവെങ്കില്‍ സ്വാഗതം. മുസ്ലീങ്ങള്‍ അല്ലാത്തവര്‍ക്ക് അംഗത്വം കൊടുക്കുക പോലും ചെയ്യാത്ത പാര്‍ട്ടി ഒരു മതേതര പാര്‍ട്ടി ആകുന്നതെങ്ങനെയെന്നും സുരേന്ദ്ര ന് ചോദ്യമുയര്‍ത്തി.
ലീഗിനു മുന്നില്‍ ബിജെപി വാതില്‍ കൊട്ടിയടച്ചിട്ടില്ലെന്നും കൂടുതല്‍ ഘടകകക്ഷികള്‍ ഉണ്ടാകണമെന്നാണ് ആഗ്രഹമെന്നും കുമ്മനം വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് ലീഗിനെതിരെ അതിരൂക്ഷ വിമര്‍ശനമുയര്‍ത്തി സുരേന്ദ്രന് വീണ്ടും രംഗത്തെത്തിയത്.






