
ന്യൂഡല്‍ഹി: തൃശൂരിൽ വനിതാ ഡോക്ടര്‍ കുത്തേറ്റു മരിച്ച സംഭവത്തില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാർ സമർപ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചു.
കുട്ടനെല്ലൂരില്‍ ഡെന്റല്‍ ക്ലിനിക് നടത്തിയിരുന്ന സോനാ ജോസിനെ സെപ്റ്റംബര്‍ 28 നാണ് പ്രതി മഹേഷ് കൊലപ്പെടുത്തിയത്. ഇരുവരും സുഹൃത്തുക്കൾ ആയിരുന്നു. സ്വന്തം പിതാവിന്റെ മുന്നില്‍വെച്ചാണ് സോനയെ കൊലപ്പെടുത്തിയത്.
കേസിൽ പ്രതി മഹേഷ് 42 ദിവസം മാത്രമാണ് ജയിലില്‍ കഴിഞ്ഞതെന്നും മഹേഷിന് ഹൈക്കോടതി ജാമ്യം അനുവദിക്കുകയായിരുന്നെന്നും സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സ്റ്റാന്റിങ് കോണ്‍സല്‍ നിഷേ രാജന് ഷൊങ്കര്‍ വാദിച്ചു.
മഹേഷിന്റെ നിര്‍ബന്ധത്തിലാണ് സോന കുട്ടനെല്ലൂരില്‍ ക്ലിനിക് തുടങ്ങിയത്. ക്ലിനിക്കിന്റെ ഇന്റീരിയര്‍ ഡിസൈന്റെ നിര്‍മാണച്ചെലവു സംബന്ധിച്ചുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് കേസ്.






