
തിരുവനന്തപുരം : സ്വർണക്കടത്തു കേസിലെ പ്രതിയായ സ്വപ്ന സുരേഷിന് നൽകിയ ശമ്പളം ഉൾപ്പെടെയുള്ളവ പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് തിരികെ നൽകണമെന്ന് ധനകാര്യ പരിശോധനാ വിഭാഗം.
പിഡബ്ല്യുസി ഇത് തിരികെ നൽകിയില്ലെങ്കിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ, സ്വപ്നയെ സ്പേസ് പാർക്കിൽ നിയമിച്ച കെഎസ്ഐടിഐഎൽ (കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്) എംഡി സി. ജയശങ്കർ പ്രസാദ്, സ്പേസ് പാർക്ക് സ്പെഷൽ ഓഫിസർ സന്തോഷ് കുറുപ്പ് എന്നീ ഉദ്യോഗസ്ഥരിൽനിന്നു ഈ തുക തുല്യമായി ഈടാക്കണമെന്നു ധനകാര്യ പരിശോധനാ വിഭാഗം നിർദേശിച്ചു.
ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോർട്ട് മുഖ്യമന്ത്രി കണ്ടശേഷം ഐടി സെക്രട്ടറിക്കു കൈമാറി. ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ നിർദേശത്തിനുമേൽ തീരുമാനം ആയിട്ടില്ല.






