
ബെംഗളൂരു : കർണാടകയിൽ മന്ത്രി രമേഷ് ജാർക്കിഹോളിയുടെ വിവാദ വീഡിയോയിലെ യുവതിക്കായി പോലീസ് തെരച്ചിൽ വ്യാപിപ്പിച്ചു.
മന്ത്രിയുടെ രാജിക്കു വഴിവച്ച അശ്ലീല വിഡിയോയിലെ യുവതിയെ കണ്ടെത്തി അവരുടെ മൊഴിയെടുക്കാതെ കേസ് നിലനിൽക്കില്ലെന്നാണ് പൊലീസ് പക്ഷം. വിഡിയോയിൽ യുവതിയുടെ മുഖം മറച്ചാണ് എഡിറ്റ് ചെയ്തിട്ടുള്ളത്.
അതെ സമയം സംഭവം രാഷ്ട്രീയ പ്രേരിതമാണെന്നും പെൺകെണിയാണെന്ന വാദവും ശക്തമാണ്. യൂട്യൂബിൽ അശ്ലീല വിഡിയോ അപ്ലോഡ് ചെയ്തത് റഷ്യൻ ഐപി വിലാസത്തിൽ നിന്നാണെന്നും കണ്ടെത്തിയിട്ടുണ്ട്.






