
ഇടുക്കി: ഉടുമ്പന്‍ചോലയില്‍ സി.പി.എം. സ്ഥാനാര്‍ത്ഥിയായി എം.എം. മണിതന്നെ മത്സരിക്കും. ദേവികുളത്ത് ആര്. ഈശ്വര്‍, അഡ്വ. എ. രാജ എന്നിവരാണ് പരിഗണനയിലുള്ളത്. രണ്ടുതവണ മത്സരിച്ചവര്‍ ഈ തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്ന പാര്‍ട്ടി നിലപാടിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് മണിയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം. യു.ഡി.എഫ്. സ്ഥാനാര്‍ത്ഥികളുടെ അന്തിമ പട്ടിക പുറത്തുവന്നതിനുശേഷമേ അന്തിമ തീരുമാനം പുറത്തുവരൂ.
കണ്ണൂരില്‍ പി. ജയരാജന് സീറ്റു നിഷേധിച്ചതില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ജി. സുധാകരന് വീണ്ടും മത്സരിക്കേണ്ടെന്ന നിലപാടിനെതിരെ ആലപ്പുഴയില്‍ പോസ്റ്ററുകളും ഉയര്‍ന്നു. സ്പീക്കര്‍ ശ്രീരാമകൃഷ്ണനുവേണ്ടി പൊന്നാനിയിലും സ്ഥിതി സമാനമാണ്. സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനത്തിനെതിരെ അണികള്‍ ശക്തമായി പ്രതിഷേധിക്കുന്ന കാഴ്ചയാണ് സംസ്ഥാനത്തുടനീളം കാണാന്‍ സാധിക്കുന്നത്.
തുടര്‍ച്ചയായ രണ്ടുതവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതില്ലെന്ന വ്യവസ്ഥ ജയ സാധ്യതയെ കുറക്കുമെന്നാണ് അണികള്‍ ഉന്നയിക്കുന്ന ആക്ഷേപം. ഇത് തുടര്‍ ഭരണ സാധ്യതയെ ഇല്ലാതാക്കുമെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു.






