
ന്യൂഡല്‍ഹി: കന്യാകുമാരി ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പൊന്‍ രാധാകൃഷ്ണന് ബിജെപി സ്ഥാനാര്‍ത്ഥി. തമിഴ്നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രില്‍ ആറിനാണ് കന്യാകുമാരി ലോക്സഭാ ഉപതിരഞ്ഞെടുപ്പും പ്രഖ്യാപിച്ചിരിക്കുന്നത്.
കോണ്‍ഗ്രസ് എംപി എച്ച്. വസന്ത കുമാറിന്റെ മരണത്തെ തുടര്‍ന്നാണ് കന്യാകമുാരി ലോക്സഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് വന്നത്. കോവിഡ് ബാധിച്ച് കഴിഞ്ഞ ഓഗസ്റ്റിലാണ് വസന്ത കുമാര്‍ മരിച്ചത്.
2014 പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കന്യാകുമാരിയില്‍ നിന്നാണ് പൊന്‍ രാധാകൃഷ്ണന് വിജയിച്ചത്. തുടര്‍ന്ന് മോഡി മന്ത്രിസഭയില്‍ മന്ത്രിയുമായി. എന്നാല്‍ 2019 ല്‍ വസന്ത കുമാറിനോട് പൊന്‍ രാധാകൃഷ്ണന് പരാജയപ്പെടുകയായിരുന്നു.






