
ചെന്നൈ: തമിഴ്നാട് ഡി.എം.കെ.യിലെ സീറ്റുവിഭജന ചര്‍ച്ചയില്‍ കോണ്‍ഗ്രസിനോടുള്ള ഡി.എം.കെ.യുടെ പെരുമാറ്റം മോശമായിപോയെന്ന് കോണ്‍ഗ്രസ് തമിഴ്നാട് അദ്ധ്യക്ഷന്‍ കെ.എസ്. മുതിര്‍ന്ന നേതാവും കേരളത്തിലെ മുന്‍മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടിക്കെതിരെ ഡി.എം.കെ. നടത്തിയ പരാമര്‍ശങ്ങളെ തന്നെ വേദനിപ്പിച്ചെന്നും അ്ദേഹം വ്യക്തമാക്കി. അഴഗിരി. കോണ്‍ഗ്രസ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് അഴഗിരി ഇക്കാര്യം വ്യക്തമാക്കിയത്.
'എത്ര സീറ്റു നല്കി എന്നതിനേക്കാള്‍, മുതിര്‍ന്ന നേതാവായ ഉമ്മന്‍ ചാണ്ടിയോടുള്ള പെരുമാറ്റം എന്നെ വേദനിപ്പിച്ചു.' എന്നാണ് അഴഗിരി വ്യക്തമാക്കിയത്.
കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകള്‍ നല്‍കാനാവില്ലെന്നും കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കൊപ്പമുള്ള ഭരണം സുരപക്ഷിതമല്ലെന്നും ഡി.എം.കെ. നേതൃത്വം അഭിപ്രായപ്പെട്ടിരുന്നു. ഈ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക കേവല ഭൂരിപക്ഷം തെളിയിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇത്. എ.ഐ.സി.സി. നേതാക്കളുമായി വീണ്ടും ചര്ച്ചക്കെത്താനിരിക്കുന്ന സാഹചര്യത്തിലും 178 സീറ്റുകളിലേക്ക് സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കിയിരിക്കുകയാണ് ഡി.എം.കെ.
ബിഹാര്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേരിട്ട കനത്ത പരാജയം ആര്.ജെ.ഡിക്ക് ഭരണം നഷ്ടമാക്കി. ബിഹാറിനു പുറമെ പുതുച്ചേരിയിലും ഭരണം നഷ്ടമായതോടെ കോണ്‍ഗ്രസ് ബാധ്യതയാണെന്ന നിലപാടിലേക്കു കടക്കുകയാണ് ഡി.എം.കെ. നേതൃത്വം. ഡി.എം.കെ.യിലെ പ്രധാന കക്ഷിയായ കോണ്‍ഗ്രസിന് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 41 സീറ്റുകളാണ് നല്‍കിയിരുന്നത്. എന്നാല്‍ 41-ല്‍ വെറും എട്ടു സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസിന് ജയിക്കാന്‍ സാധിച്ചത്. ഇത്തവണ കോണ്‍ഗ്രസ് ആവശ്യപ്പെട്ടത് 35 സീറ്റാണ്. എന്നാല്‍ 21 സീറ്റില്‍ കൂടുതല്‍ ഒരു കാരണവശാലും നല്കാന് സാധിക്കില്ലെന്ന നിലപാടിലാണ് ഡി.എം.കെ. നേതാവ് സ്റ്റാലിന്.
കഴിഞ്ഞതവണ ഘടകക്ഷിയായ മുസ്ലീം ലീഗിന് അഞ്ചും മനിതനേയ മക്കള്‍ കക്ഷിക്ക്് നാല് സീറ്റുമാണ് നല്‍കിയിരുന്നത്. എന്നാല്‍ ഇത്തവണ ലീഗിന് മൂന്നും മനിതനേയമക്കള്‍ കക്ഷിക്ക് രണ്ടും നല്കാന് ധാരണയായി. ഇടതു പാര്‍ട്ടികളും കോണ്‍ഗ്രസുമായി ഇതുവരെ ധാരണയിലെത്താന്‍ സാധിച്ചിട്ടില്ല. ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് ചര്‍ച്ച നടത്തിയത്. എന്നാല്‍ ചര്‍ച്ചകളിലെല്ലാം നിലപാട് കടുപ്പിക്കുകയാണ് ഡി.എം.കെ. നേതൃത്വം.






