
മറയൂർ : മറയൂരിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തിയത്, ഭാര്യക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയത്തിൽ. കഴിഞ്ഞ ദിവസമാണ് മറയൂർ ബാബു നഗർ സ്വദേശി സുരേഷ് (35) ഭാര്യ സരിതയെ കുത്തി കൊലപ്പെടുത്തിയത്.
ഇയാൾ പിന്നീട് അറസ്റ്റിലായി. എന്നാൽ, തനിക്ക് ഇപ്പോളാണ് ആശ്വാസമെന്നും ഇതാണ് യഥാര്‍ഥ പ്രശ്നപരിഹാരമെന്നും മനസ്സ് തകര്‍ന്നതിനാലാണ് ചെയ്തതെന്നും പ്രതി പറഞ്ഞു.
സരിതയെ കൊലപ്പെടുത്താൻ സുരേഷ് നേരത്തെ തന്നെ തീരുമാനിച്ചിരുന്നു.
സരിതയെ കുത്തി കൊലപ്പെടുത്തുന്നതിനായി നല്ല മൂര്‍ച്ചയുള്ള കത്തി കാന്തല്ലൂര്‍ കോവില്‍ക്കടവ് ടൗണിലെ ഒരു ഇറച്ചിവില്പനശാലയില്നിന്ന് മോഷ്ടിച്ച് കരുതിവച്ചു. ഒരാഴ്ച മുന്‍പ് സുരേഷ് സരിതയെ കമ്പിവടികൊണ്ട് അടിച്ച് പരിക്കേല്പിച്ചിരുന്നു. ബന്ധുക്കള്‍ പരാതിപ്പെടാന്‍ പറഞ്ഞെങ്കിലും സരിത അതിന് മുതിര്‍ന്നിരുന്നില്ല.
തുടർന്ന് വെള്ളിയാഴ്ചയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. അച്ഛനെതിരെ 11കാരനായ മകനും മൊഴി നൽകിയിട്ടുണ്ട്.






