
തിരുവനന്തപുരം : ബാര്‍ കോഴക്കേസില്‍ മുന്‍മന്ത്രി കെ.ബാബുവിനെതിരെ തെളിവില്ലെന്ന് വിജിലൻസ്. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടിലാണ് കെ
ബാബുവിന് ക്ലീന്‍ ചിറ്റ് നല്‍കിയത്.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നതിന് നൂറു കോടിയുടെ കോഴ വാങ്ങിയെന്നാണ് കെ.ബാബുവിനെതിരായ കേസ്. ബാര്‍ ഹോട്ടല്‍ അസോസിയേഷന് പിരിച്ചെടുത്തതായി പറയുന്ന മൂന്നു കോടി 79 ലക്ഷം രൂപ കേസ് നടത്തപ്പിന് വേണ്ടി പിരിച്ചതാണെന്നും കെ.ബാബു നേരിട്ട് കൈക്കൂലി വാങ്ങിയെന്ന് പരാതിക്കാരന് പോലും പറയുന്നില്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ആരോപണങ്ങളെ ശരിവെക്കുന്ന തെളിവുകളില്ലെന്നും തുടര്‍നടപടികള്‍ അവസാനിപ്പിക്കണമെന്നും വിജിലൻസ് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാൽ, ബാബുവിനെതിരെയുള്ള ആരോപണങ്ങൾ ശരിവെക്കുന്ന തരത്തിലുള്ള തെളിവുകളുടെ അടിസ്ഥാനത്തിലാണ് 2016ല്‍ കേസെടുത്ത് അന്വേഷണം തുടങ്ങിയത്.






