തിരുവനന്തപുരം: സന്തോഷ് ഈപ്പന് യുഎഇ കോണ്‍സല്‍ ജനറലിനായി സ്വപ്നയ്ക്കു കൈമാറിയ ഐ ഫോണുമായി ബന്ധപ്പെട്ട അന്വേഷണം പുരോദഗമിക്കുന്നു. അതേസമയം കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന് ഉപയോഗിച്ചെന്ന കരുതപ്പെടുന്ന ഐഫോണ്‍ ബിനീഷ് കോടിയേരി ഉപയോഗിച്ചേക്കാമെന്ന സൂചന ലഭിച്ചതായി കസ്റ്റംസ്.
വിനോദിനി ബാലകൃഷ്ണന്റെ പേരിലുള്ള സിം കാര്‍ഡാണ് ബിനീഷ് ഉപയോഗിച്ചതെന്ന സംശയം കസ്റ്റംസിന് ഉണ്ട്. ഈ സിം കാര്‍ഡില്‍ നിന്നുള്ള ഫോണ്‍ കോളുകളാണ് ഫോണ്‍ ബിനീഷായിരിക്കാം ഉപയോഗിച്ചതെന്ന് കസ്റ്റംസ് സംശയിക്കാന്‍ കാരണം. ബിനീഷുമായി നിരന്തരം ബന്ധിപ്പിക്കുന്ന നമ്പറുകള്‍ അന്വേഷണ സംഘത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
ചോദ്യം ചെയ്യലിന് വിനോദിനി ബുധനാഴ്ച ഹാജരായില്ലെങ്കില്‍ വീണ്ടും നോട്ടീസ് നല്‍കാനാണ് കസ്റ്റംസ് താരുമാനം. വിനോദിനി ബാലകൃഷ്ണനെ ചോദ്യം ചെയ്തശേഷമായിരിക്കും തുടര്‍നടപടി. അതേസമയം ഐഫോണുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം ആറംഭിച്ചു കഴിഞ്ഞു. വിനോദിനിയുടെ മൊഴിയെടുക്കാന്‍ ഇഡിയുടെ കൊച്ചി, ബെംഗളൂരു യൂണീറ്റുകള്‍ തയാറെടുക്കുകയാണ്.






