
അബുദാബി: അബുദാബി വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർക്ക് സൗജന്യ കോവിഡ് പരിശോധന നടക്കും. ഫലം 90 മിനിറ്റിനുള്ളിൽ ഫലം ലഭിക്കും.
പ്രതിദിനം 20,000 യാത്രക്കാരുടെ കോവിഡ് പരിശോധന നടത്തും. ഏറ്റവും വേഗത്തിൽ പി.സി.ആർ പരിശോധന ഫലം ലഭ്യമാക്കുന്ന സംവിധാനമാണിതെന്നും അബൂദബി സർക്കാർ ഓഫിസ് അറിയിച്ചു. പുതിയ സംവിധാനം എയർപോർട്ടിലെ വിമാന യാത്രാ നടപടിക്രമങ്ങളും ക്വാറന്റീൻ നടപടികളും സുഗമമാക്കും.
വിദേശ രാജ്യങ്ങളിൽ നിന്ന് അബൂദബിയിലെത്തുന്ന യാത്രക്കാർ 96 മണിക്കൂർ മുമ്പ് കോവിഡ് പരിശോധന നടത്തണമെന്ന് നിബന്ധനയുണ്ട്. വിമാനത്താവളത്തിലെത്തിയാൽ വീണ്ടും പരിശോധന നിർബന്ധമാണ്. ഇതിനാണ് അതിവേഗ സംവിധാനം ഒരുക്കിയിരിക്കുന്നത്.






