തിരുവനന്തപുരം: ശബരിമലയില്‍ ഉണ്ടായ സംഭവവികാസങ്ങളില്‍ ഖേദപ്രകടനം നടത്തിയ ദേവസ്വം മന്ത്രിയുടെ പ്രസ്താവന ഭക്തജനങ്ങളെ കബളിപ്പിക്കുന്നതിന് മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിലപാട് തെറ്റായിപ്പോയെന്ന് അതില്‍ ദുഃഖമുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന് പരസ്യമായി പറയുമോ എന്ന് രമേശ് ചെന്നിത്തല ചോദിച്ചു.
ശബരിമല വിഷയത്തില്‍ തെറ്റുപറ്റി എന്ന് സിപിഎം നിലപാടെടുത്ത ശേഷവും ഒരു തെറ്റും പറ്റിയിട്ടില്ലെന്ന് പരഞ്ഞയാളാണ് മുഖ്യമന്ത്രി. അതുകൊണ്ട് പിണറായി വിജയന് പരസ്യമായി തെറ്റ് ഏറ്റു പറഞ്ഞ് ഭക്തജനങ്ങളോട് മാപ്പു പറയണം. ശബരിമലയില്‍ ഇനി ആചാരം ലംഘിച്ച് യുവതികളെ കയറ്റില്ലെന്ന് മുഖ്യമന്ത്രിക്ക് ഉറപ്പ് നല്‍കാമോ? അതൊന്നുമല്ലാതെ എല്ലാവര്ക്കും ദുഃമുണ്ടെന്നൊക്കെ ഒഴുക്കാന്‍ മട്ടില്‍ കടകംപള്ളി സുരേന്ദ്രന് പറയുന്നതില്‍ ഒരര്‍ത്ഥവും ഇല്ല.
മാത്രമല്ല സുപ്രീംകോടതിയില്‍ തിരുത്തി നല്കിയ സത്യവാങ്മൂലം പിന്‍വലിക്കാന്‍ ഇടതു സര്‍ക്കാര്‍ ഇനിയും തയ്യറായിട്ടില്ല. അത് ചെയ്താല്‍ പ്രശ്നത്തിന് പരിഹാരമാവും. അതിന് തയ്യറാവാതെ അടഞ്ഞ അധ്യായമാണെന്നും ദുഃഖമുണ്ടെന്നുമൊക്കെ പറയുന്നത് കബളിപ്പിക്കാന്‍ മാത്രമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.






