
തൊടുപുഴ: മാര്‍ച്ച് 26 ന് ഇടുക്കിയില്‍ യുഡിഎഫ് ഹര്‍ത്താല്‍. ഭൂമിപതിവ് ചട്ടങ്ങള്‍ ഭേദഗതി ചെയ്യണമെന്ന സര്‍വകക്ഷിയോഗ തീരുമാനം നടപ്പാക്കാതെ, ജില്ലയില്‍ നിര്‍മ്മാണ നിരോധനം ബാധകമാക്കിയ സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.
സംസ്ഥാന സര്‍ക്കാര്‍ ഇടുക്കിയിലെ ജനങ്ങളെ വഞ്ചിച്ചുവെന്നും യുഡിഎഫ് ആരോപിച്ചു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.






