
മുംബൈ : വ്യവസായിയായ മന്‍സുഖ് ഹിരാന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണ ചുമതലയുള്ള മഹാരാഷ്ട്ര അസിസ്റ്റന്റ് പോലീസ് ഇന്‍സ്പെക്ടര്‍ സച്ചിന് വാസ് മുന്‍കൂര്‍ ജാമ്യത്തിനായി അപേക്ഷ നല്കി.
ഫെബ്രുവരി 25 നാണ അംബാനിയുടെ തെക്കന്‍ മുംബൈ വസതിക്ക് സമീപം സ്ഫോടകവസ്തുക്കളും ഉള്ളില്‍ ഒരു കത്തുകളുമായി സ്കോര്‍പിയോ കണ്ടെത്തിയത്. വാഹന ഉടമ മന്‍സുക് ഹിരണ്‍ പിന്നീട് കടലിടുക്കില്‍ മരണപ്പെട്ടു കാണപ്പെടുകയും ചെയ്തു. സംഭവത്തില്‍ ആരോപണവിധേയനായ അസിസ്റ്റ്ഡറ് പൊലിസ് ഇന്‍സ്പെക്ടര്‍ സച്ചിന് വാസയെ ക്രൈം ഇന്റലിജന്‍സ് യൂണിറ്റില്‍ നിന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ മാറ്റിയിരുന്നു.
തന്റെ കൈവശമുണ്ടായിരുന്ന കാര്‍ മോഷ്ടിച്ചവരാണ് സ്ഫോടക വസ്തുക്കള്‍ നിറച്ച് കാര്‍ അവിടെ ഉപേക്ഷിട്ടതെന്ന് ഹിരണ്‍ പെലിസിന് മൊഴി നല്‍കിയിരുന്നു. അതിനു ശേഷമാണ് കടലിടുകികില് മരണപ്പെട്ട നിലയില്‍ ഹിരണിനെ കണ്ടത്തിയത്. സച്ചിന് വാസയാണ് തന്റെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയതെന്ന് ഹിരണിന്റെ ഭാര്യ എടിഎസ്സിന് മെഴി നല്‍കിയിരുന്നു.തുടര്‍ന്ന അദ്ദേഹത്തെ ക്രൈംബ്രാഞ്ചില്‍ നിന്ന് മാറ്റിയിരുന്നു.
ഈ ആഴ്ച ആദ്യം മിസ്റ്റര്‍ വാസിന്റെ വാദം എടിഎസ് രേഖപ്പെടുത്തിയിട്ടുണ്ട്






