
കോട്ടയം: ലതിക സുഭാഷ് ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കും.ഏറ്റുമാനൂരില്‍ നടന്ന കണ്‍വന്‍ഷനിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. നഗരത്തില്‍ പ്രകടനവും നടത്തി.
ഇപ്പോഴും കോണ്‍ഗ്രസുകാരിയാണെന്നും മറ്റ് പാര്‍ട്ടികളിലേയ്ക്ക് പോകില്ലെന്നും അവര്‍ വ്യക്തമാക്കി. സ്ഥാനാര്‍ത്ഥി പട്ടികയില്‍ കെഎസ്യുവിനും യൂത്ത് കോണ്‍ഗ്രസിനും പരിഗണന നല്കിയതുപോലെ മഹിള കോണ്‍ഗ്രസിനും പരിഗണന നല്‍കേണ്ടതായിരുന്നുവെന്ന് ലതിക സുഭാഷ് പറഞ്ഞു. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ തുറന്നടിച്ച അവര്‍ ഒരു വനിത എന്ന എന്റെ പരിമിതി ഒരിക്കല്‍ പോലും തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്ന് ഒഴിവാകാന്‍ കാരണമാക്കിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടി.
അതേസമയം ബിഡിജെഎസ് സ്ഥാനാര്‍ത്ഥി മത്സര രംഗത്ത് നിന്നും പിന്മാറി.






