
ബംഗളൂരു: എംബിബിഎസ് സീറ്റ് വേണ്ടെന്നു വെക്കുന്നവർ ഇനി കനത്ത പിഴ നൽകേണ്ടി വരും. മെഡിക്കല്‍ പ്രവേശന രംഗത്തെ ക്രമക്കേട് തടയുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ആരോഗ്യ വിദ്യാഭ്യാസമന്ത്രി കെ സുധാകര്‍ പറഞ്ഞു.
കൗണ്‍സിലിംഗ് സമയത്ത് സീറ്റ് ഉപേക്ഷിക്കുന്നവരുടെ പിഴ അഞ്ചുലക്ഷം രൂപയില്‍ നിന്ന് 25 ലക്ഷം രൂപയായാണ് വര്‍ധിപ്പിച്ചത്. നീറ്റ് പരീക്ഷ പാസായ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ സ്വകാര്യ മെഡിക്കല്‍ കോളജില്‍ പ്രവേശനം നേടും. കര്‍ണാടക എക്സാമിനേഷന് അതോറിറ്റിയില്‍ ഫീസ് അടച്ച് സീറ്റില്‍ മറ്റൊരാള്‍ വരുന്നത് ബ്ലോക്ക് ചെയ്യും.
മുന്‍ധാരണ പ്രകാരം കൗണ്‍സിലിംഗ് സമയത്ത് സീറ്റ് വേണ്ടെന്ന് വിദ്യാര്‍ഥികള്‍ പറയും. ഇത്തരത്തില്‍ വേണ്ടെന്ന് വെയ്ക്കുന്ന സീറ്റുകള്‍ പിന്നീട് മാനേജ്മെന്റ് ക്വാട്ടയിലേക്ക് മാറ്റും. മാനേജ്മെന്റുകള്‍ വലിയ തുകയ്ക്ക് സീറ്റുകള്‍ വില്‍ക്കും. ഇതാണ് കാലങ്ങളായി നടന്നുവരുന്നതെന്ന് ക്രമക്കേട് വിശദീകരിച്ച് മന്ത്രി പറഞ്ഞു.
ഇതുസംബന്ധിച്ച് വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പിഴ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു.






