
ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പില് രമേശ് ചെന്നിത്തലയ്ക്കെതിരെ ഹരിപ്പാട് മത്സരിക്കാനുറച്ച് കോണ്ഗ്രസ് വിമതന്. ചെന്നിത്തലയ്ക്കെതിരെ യൂത്ത് കോണ്ഗ്രസ് മുന് സംസ്ഥാന വൈസ് പ്രസിഡന്റും കെപിസിസി എക്സിക്യൂട്ടീവ് അംഗവുമായിരുന്ന നിയാസ് താക്കോല് ചിഹ്നത്തില് മത്സരിക്കും.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് നിയാസ് നാമനിര്ദേശ പത്രിക സമര്പ്പിച്ചത്. കോണ്ഗ്രസ് സ്ഥാനാര്ത്ഥി പട്ടികയിലെ അനീതിയ്ക്കും അസമത്വത്തിനും എതിരെയാണ് തന്റെ മത്സരമെന്ന് പ്രഖ്യാപിച്ചാണ് നിയാസ് ഭാരതി നാമനിര്ദേശ പത്രിക സമര്പ്പിച്ചത്.
പത്രിക സമര്പ്പിക്കാനുള്ള അവസാന ദിവസമായ വെള്ളിയാഴ്ച അവസാന മണിക്കൂറുകളിലായിരുന്നു നിയാസ് മണ്ഡലത്തെ കോണ്ഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ട് പത്രിക സമര്പ്പിച്ചത്.







Comments