
തിരുവനന്തപുരം : കേരളത്തിന്റെ സര്‍വ്വനാശമാണ് തുടര്‍ഭരണത്തിലൂടെ സംഭവിക്കാന്‍ പോകുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ എ കെ ആന്റണിയുടെ പ്രസ്താവനയോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ആന്റണിയുടേത് ശ്രദ്ധിക്കേണ്ട പ്രതികരണമാണന്നും,വ്യക്തിപരമായി തന്നെക്കുറിച്ച് ചോദിച്ചാല്‍ ഈ അഭിപ്രായമായിരിക്കില്ലായെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതുസമക്ഷം ചില കാര്യങ്ങള്‍ തെറ്റായി അവതരിപ്പിക്കുന്നത് കോണ്‍ഗ്രസിന്റെ ശൈലിയാണന്നും, അതിന്റെ ഭാഗമായി ആന്റണിയെപ്പോലൊരാള്‍ ഇങ്ങനെ പറയുമെന്ന് പ്രതീക്ഷിച്ചില്ലെന്നും പിണറായി പറഞ്ഞു.
പിണറായി സര്‍ക്കാരിന്റെ തുടര്‍ഭരണം ഉണ്ടായാല്‍ അത് കേരളത്തിന്റെ സര്‍വ്വ നാശമായിരിക്കുമെന്നും, അക്രമത്തിന്റെയും അഴിമതിയുടെയും, സ്വജനപക്ഷപാതത്തിന്റെയും തേര്‍വാഴ്ചയുടെ തുടര്‍ച്ചയായിരിക്കുമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിരോധമന്ത്രിയുമായ എ കെ ആന്റണി മാധ്യമങ്ങളോട് പറഞ്ഞു. തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ പിണറായി കാണിക്കുന്ന മാന്യത ഒരു മാസത്തേക്കുള്ളതാണ്, അതുകൊണ്ട് തന്നെ വീണ്ടും ഈ ഭരണം ഉണ്ടാവാന്‍ ഒത്താശ ചെയ്യുന്നവര്‍ ദു:ഖിക്കേണ്ടി വരുമെന്നും ആന്റണി പറഞ്ഞിരുന്നു.
ശബരിമല വിഷയത്തില്‍ സമുദായങ്ങളെ തമ്മില്‍ തെറ്റിക്കാനും വിഭജിക്കാനും പിണറായി ശമിച്ചു. ഇപ്പോള്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മാന്യമായി പെരുമാറുന്നു. അധികാരം കൈയ്യില്‍ കിട്ടിയാനല് കടക്ക് പുറത്ത് എന്ന പറഞ്ഞ് എല്ലാവരോടും അധികാരത്തിന്റെ അഹങ്കാരം കാണിക്കുന്ന ക്യാപ്റ്റനാണ് പിണറായി എന്നും ആന്റണി ശക്തമായി ആരോപിച്ചു.






