
തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി അവശ്യ സര്‍വീസ് വിഭാഗത്തില്‍പ്പെട്ടവര്‍ക്കുള്ള പോസ്റ്റല്‍ വോട്ട് ജില്ലയില്‍ മാര്‍ച്ച് 28 മുതല്‍ 30 വരെ നടക്കുമെന്നു ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍കൂടിയായ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ പറഞ്ഞു. ഇതിനായി ജില്ലയിലെ 14 നിയോജക മണ്ഡലങ്ങളിലും പോസ്റ്റല്‍ വോട്ടിങ് സെന്റര്‍ ക്രമീകരിച്ചിട്ടുണ്ട്.
വോട്ട് രേഖപ്പെടുത്തുന്നതിന് എത്തുന്ന ജീവനക്കാര്‍ അവരവരുടെ ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ് കൈവശം കരുതണം. ബാലറ്റ് പേപ്പറും സത്യപ്രസ്താവന അടക്കമുള്ള അനുബന്ധ ഫോമുകളും പോസ്റ്റല്‍ വോട്ടിങ് സെന്ററുകളില്‍നിന്നു ലഭിക്കും. സത്യപ്രസ്താവന അറ്റസ്റ്റ് ചെയ്യുന്നതിന് പോസ്റ്റല്‍ വോട്ടിങ് സെന്ററില്‍ ഗസറ്റഡ് തസ്തികയിലെ ജീവനക്കാരന്റെ സേവനം ലഭ്യമാക്കുമെന്നും കളക്ടര്‍ അറിയിച്ചു.
പോസ്റ്റല്‍ ബാലറ്റിനുവേണ്ടി നല്കിയ അപേക്ഷകള്‍ പരിശോധിച്ച് അര്ഹരായവെയവര്ക്ക് എസ്.എം.എസ്. മുഖേന അറിയിപ്പ് ലഭിക്കും. കൂടാതെ വകുപ്പിലെ നോഡല്‍ ഓഫിസര്‍ മുഖേനയോ ബി.എല്‍.ഒ. മുഖേനയോ തപാല്‍ വോട്ട് രേഖപ്പെടുത്തേണ്ട ദിവസവും സമയവും പോസ്റ്റല്‍ വോട്ടിങ് സെന്റര്‍ സംബന്ധിച്ച വിവരങ്ങളുംനല്കും. ഇത്തരത്തിലുള്ള ജീവനക്കാര്‍ക്ക് പോസ്റ്റല്‍ വോട്ടിങ് കേന്ദ്രത്തില്‍ മാത്രമേ വോട്ട് രേഖപ്പെടുത്താന്‍ കഴിയൂ. ഇവര്‍ക്ക് വോട്ടെടുപ്പ് ദിനമായ ഏപ്രില്‍ ആറിന് ബൂത്തിലെത്തി വോട്ട് ചെയ്യാന്‍ കഴിയില്ല.
പോസ്റ്റല്‍ വോട്ടിന് അര്‍ഹരായവരുമായ സമ്മതിദായകര്‍ക്ക് രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് അഞ്ചു വരെ ഈ കേന്ദ്രങ്ങളിലെത്തി വോട്ട് രേഖപ്പെടുത്താന്‍ സൗകര്യമുണ്ടാകും






