
ജക്കാർത്ത: ഓശാന നാളില്‍ ഇന്തോനേഷ്യയിലെ ദക്ഷിണ സുലാവേസി പ്രവശ്യയിലെ മകാസര്‍ പട്ടണത്തില്‍ റോമന്‍ കത്തോലിക്കാ കത്തീഡ്രലിന് നേരെ ചാവേര്‍ ആക്രമണം.
ആക്രമണത്തില്‍ പത്ത് പേര്‍ക്ക് പരിക്കേറ്റു. പള്ളി ജീവനക്കാര്‍ക്കും വിശ്വാസികള്‍ക്കുമാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 10.30ന് ഓശാന ഞായറിന്റെ തിരുകര്‍മ്മങ്ങള്‍ നടക്കുന്നതിനിടെയാണ് സംഭവം.
ബൈക്കില്‍ എത്തിയ ചാവേർ പള്ളി വളപ്പിലേക്ക് കടക്കാൻ ശ്രമിച്ചത് സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞപ്പോള്‍ സ്ഫോടനമുണ്ടായി. അപകടത്തില്‍ ചാവേറും കൊല്ലപ്പെട്ടു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ചിലരുടെ നില ഗുരുതരമാണ്. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.






