
തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച വാഹനം പൊളിക്കൽ നയത്തിന് ചുവടുപിടിച്ച് വാഹനം പൊളിക്കലിനും രജിസ്ട്രേഷൻ സംവിധാനം. വാഹനം പൊളിക്കൽ മേഖലയിൽ രജസ്ട്രേഷൻ ഏർപ്പെടുത്തുന്നതിന്റെ മറവിൽ വൻകിട കുത്തകകൾക്ക് കടന്നുവരാൻ വഴിയൊരുക്കിയിരിക്കുകയാണ് കേന്ദ്രത്തിന്റെ കരട് മാർഗരേഖ.
പുതിയ നയം അനുസരിച്ച് 20 വര്‍ഷത്തില്‍ അധികം പഴക്കമുള്ള സ്വകാര്യവാഹനങ്ങളും 15 വര്‍ഷത്തിലധികം പഴക്കമുള്ള വാണിജ്യ വാഹനങ്ങളുമാണ് പൊളിക്കേണ്ടിവരുക.
വാഹനങ്ങളുടെ സ്ക്രാപ്പിങ്ങും അനുബന്ധ വാണിജ്യവും നിലവിൽ ഇടത്തരക്കാരുടെ കൈവശമാണ്. എന്നാൽ 'രജിസ്ട്രേഡ് വെഹിക്കിള്‍ സ്ക്രാപ്പിങ് ഫെസിലിറ്റി' എന്ന പേരിലെ പുതിയ സംവിധാനവും ഇതിനുള്ള കർശന മാനദണ്ഡങ്ങളും വൻകിടക്കാർക്കും കുത്തകകൾക്കും മാത്രം പ്രാപ്യമാകുന്നതാകും. ഇതോടെ ഇടനിലക്കാർ പുറത്താകും.






