
മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം വണ്‍ വലിയ ചര്‍ച്ചയാവുകയാണ്. കടക്കല്‍ ചന്ദ്രനെ പ്രേക്ഷകരൊന്നാകെ ഏറ്റെടുത്തുകഴിഞ്ഞു. ചിത്രം വെള്ളിയാഴ്ച തീയേറ്ററില്‍ എത്തിയതുമുതല്‍ റൈറ്റ് ടു റീകാള്‍ എന്ന ഹാഷ്ടാഗ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആയിരുന്നു. റൈറ്റ് ടു റീകോള്‍ എന്ന ആശയത്തെ വ്യക്തിപരമായി പിന്തുണക്കുന്നുണ്ടോ എന്ന ചോദ്യത്തിന് വളരെ രസകരമായാണ് മമ്മൂട്ടി മറുപടി നല്‍കിയത്.
'എനിക്ക് നിങ്ങളെയൊക്കെ പോലെ ഒരു രാഷ്ട്രീയ നിലപാട് ഉണ്ടെന്നല്ലാതെ ഞാന്‍ രാഷ്ട്രീയ പ്രവര്‍ത്തകനോ, രാഷ്ട്രീയമായി എന്തെങ്കിലും പ്രവൃത്തി ചെയ്യണമെന്നോ ആഗ്രഹിക്കുന്ന ആളല്ല. ഇതൊക്കെ വന്നാല്‍ കൊള്ളാമെന്നുള്ള ആഗ്രഹമുള്ളയാളല്ല. ഇതൊക്കെ വന്നാല്‍ കൊള്ളാമെന്നുള്ള ആഗ്രഹമുള്ളയാള്‍ തന്നെയാണ്' മമ്മൂട്ടി പറഞ്ഞു.
മുഖ്യമന്ത്രിയാകാന്‍ ഒരു അവസരം കിട്ടിയാല്‍ റൈറ്റ് ടു റീകോള്‍ കൊണ്ഡടുവരുമോ എന്ന ചോദ്യത്തിന് എനിക്ക് അങ്ങനെയൊരു അവസരം കിട്ടുകയേയില്ല, മുഖ്യമന്ത്രിയാകാന്‍ താന്‍ ആഗ്രഹിക്കുന്നുമില്ലെന്നായിരുന്നു മമ്മൂട്ടിയുട മറുപടി.






