
തിരുവനന്തപുരം: മഹിള കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ ലതിക സുഭാഷിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ഉള്‍പ്പെടെയാണ് പുറത്താക്കല്‍.
നിയമസഭാ തിരഞ്ഞെടുപ്പില്‍ വനിതകള്‍ക്ക് പ്രാതിനിധ്യം കുറയുന്നതില്‍ പാര്‍ട്ടിയ്ക്കെതിരെ പരസ്യമായി പ്രതിഷേധിച്ച് ലതിക കോണ്‍ഗ്രസ് ഓഫീസിനു മുന്നില്‍ തല മുണ്ഡനം ചെയ്തിരുന്നു. കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് ലതിക ഏറ്റുമാനൂരില്‍ സ്വതന്ത്രയായി മത്സരിക്കുന്നുമുണ്ട്.






