.jpg)
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ഉപയോഗിക്കുന്നത് സ്വന്തം ഐഫോണ്‍ തന്നെയാണെന്ന് ക്രൈംബ്രാഞ്ച്. വിനോദിനി ബാലകൃഷ്ണന് നല്കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍.
സന്തോഷ് ഈപ്പന് ലൈഫ് മിഷന് ഇടപാടിന് കോഴയായി നല്കിയ ഐഫോണുകളിലൊന്ന് വിനോദിനി ഉപയോഗിക്കുന്നുണ്ടെന്നായിരുന്നു നേരത്തെ കസ്റ്റംസ് വ്യക്തമാക്കിയിരുന്നത്. എന്നാല്‍ സന്തോഷ് ഈപ്പനും വിനോദിനിയും ഉപയോഗിക്കുന്ന ഐഫോണുകള്‍ ഒരേ ഹോള്‍സെയില്‍ കടയില്‍ നിന്നാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ഹോള്‍സെയില്‍ കടക്കാരന് വിവരങ്ങള്‍ നല്‍കിയപ്പോഴുണ്ടായ ആശയക്കൂപ്പമാണ് പ്രശ്നങ്ങള്‍ക്കിടയാക്കിയതെന്നാണ് ക്രൈംബ്രാഞ്ച് നിഗമനം.






