
മീററ്റ്: ഉത്തര്‍പ്രദേശില്‍ ട്യുഷന് ക്ലാസില്‍ നിന്ന് മടങ്ങിയ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു. സംഭവത്തില്‍ മനംനൊന്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി ജീവനൊടുക്കി. പെണ്‍കുട്ടി ആത്മഹത്യ കുറിപ്പില്‍ പറഞ്ഞിരിക്കുന്ന പ്രകാരം പ്രതികളില്‍ രണ്ടു പേരെ അറസ്റ്റു ചെയ്തു. രണ്ടു പേര് ഒളിവിലാണെന്നും പോലീസ് അറിയിച്ചു..
അയാല്നാട്ടുകാരായ ലഖന്‍, വികാസ് എന്നിവടക്കം നാലു പേരുകളാണ് പെണ്‍കുട്ടി ആത്മഹത്യ കുറിപ്പില്‍ എഴുതിയിരുന്നത്. പീഡനത്തിന് ഇരയായ പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്തിയ ശേഷം വിവരം മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു. മാതാപിതാക്കള്‍ മകളെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണമടയുകയായിരുന്നു.






