
ബോളിവുഡിൽ നിന്നും സംവിധായകരിൽ നിന്നും തനിക്ക് നിരവധി തവണ മോശം അനുഭവങ്ങൾ ഉണ്ടായതായി മുൻ ബോളിവുഡ് താരം സോമി അലിയുടെ വെളിപ്പെടുത്തൽ.
എട്ടു വർഷം സൽമാൻ ഖാനുമായി ഡേറ്റിംഗിൽ ആയിരുന്നുവെന്നും ഒടുവിൽ സൽമാൻ വഞ്ചിക്കുകയായിരുന്നെന്നും താരം പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ ഈ വെളിപ്പെടുത്തൽ.
നിരവധി സംവിധായകർ ലൈംഗിക ബന്ധത്തിന്
നിർബന്ധിച്ചു. പല ചതിക്കുഴികളിലും വീണു. ഒടുവിൽ സിനിമാ ലോകത്ത് നിൽക്കാൻ കഴിയില്ലെന്നു ബോധ്യമായതോടെ ജോലി ഉപേക്ഷിക്കുകയായിരുന്നു. ഒരിക്കലും തിരിച്ചു വരാൻ ആഗ്രഹിക്കുന്നില്ലെന്നും അവർ വ്യക്തമാക്കി.
'സൽമാൻ ഖാൻ വഞ്ചിക്കുകയാണെന്നു മനസ്സിലായതോടെ ബന്ധം അവസാനിപ്പിക്കുകയായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ മാതാപിതാക്കൾ ഒരുപാട് നന്മയുള്ളവരാണ്. മനുഷ്യരെ തുല്യരായി കാണാൻ അവർക്ക് അറിയാമായിരുന്നു. അവരുടെ വീടിന്റെ വാതിലുകൾ ആർക്കു നേരെയും കൊട്ടിയടച്ചില്ല. 'സോമി അലി പറഞ്ഞു.






