
ന്യൂഡല്‍ഹി: റഫാല്‍ യുദ്ധവിമാനങ്ങളുടെ കരാറുമായി ബന്ധപ്പെട്ട് ദസ്സോ കമ്പനി ഇന്ത്യയിലെ ഇടനിലക്കാരന് ഒരു മില്യണ്‍ യൂറോ സമ്മാനമായി നല്‍കിയെന്ന് റിപ്പോര്‍ട്ട് പുറത്ത്. ഫ്രഞ്ച് മാധ്യമമായ മീഡിയ പാര്‍ട്ടിയാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. റഫാല്‍ യുദ്ധവിമാനങ്ങള്‍ നിര്‍മ്മിക്കുന്ന ദസ്സോ കമ്പനിയില്‍ ഒട്ടേറെ ക്രമക്കേടുകള്‍ ഓഡിറ്റിംഗില്‍ കണ്ടെത്തിയതായും റഇപ്പോര്ട്ടില് പറയുന്നു. ഫ്രാന്‍സിലെ അഴിമതി വിരുദ്ധ ഏജന്‍സിയായ ഏജന്‍സെ ഫ്രാന്‍സൈസ് ആന്റികറപ്ഷന്‍(എഎഫ്എ) കമ്പനിയില്‍ നടത്തിയ ഓഡിറ്റിലാണ് ഈ ക്രമക്കേടുകള്‍ കണ്ടെത്തിയത്.
ദസ്സോ കമ്പനി 2016-ല്‍ റഫാല്‍ കരാര്‍ ഉറപ്പിച്ചതിനു പിന്നാലെ ഇന്ത്യന്‍ കമ്പനിയായ ഡെഫിസിസ് സൊലയൂഷന്സ് എന്ന ഇന്ത്യന്‍ കമ്പനിക്ക് 10,17,850 യൂറോ (ഏകദേശം 8.77 കോടി രൂപ) നല്‍കിയെന്നാണ് എഎഫ്എയുടെ കണ്ടെത്തല്‍. 2017-ലെ അക്കൗണ്ടില്‍ 'ഇടപാടുകാര്‍ക്കുള്ള സമ്മാന'മായി ഏകദേശം 5,08,925 യൂറോ കമ്പനി ചെലവഴിച്ചു. ഈ പണം റഫാല്‍ വിമാനങ്ങളുടെ പകര്‍പ്പ് നിര്‍മിച്ചതിന് ചെലവഴിച്ചെന്നാണ് കമ്പനിയുടെ വിശദീകരണം എന്നാല്‍ ഇവയ്ക്കൊന്നും കൃത്യമായ തെളിവുകള്‍ ഹാജരാക്കാന്‍ കമ്പനിക്കായിട്ടില്ല.
ഇന്ത്യന്‍ വ്യ.വസായി സുഷേല് ഗുപ്തയുമായി ബന്ധമുള്ള കമ്പനിയാ്ണ് ഡെഫ്സിസ് സൊലൂഷന്‍സ്. സുഷേല് ഗുപ്ത അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് അഴിമത് കേസില്‍ അറസ്റ്റിലായിരുന്നു. ഇതും റിപ്പോര്‍ട്ടിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.






