
തൃശൂര്: കൂത്തുപറമ്പില് മുസ്ലീം ലീഗ് പ്രവര്ത്തകനെ വെട്ടിക്കൊന്ന സംഭവം രാഷ്ട്രീയ കൊലപാതകമല്ലെന്ന് എല്.ഡി.എഫ് കണ്വീനറും സി.പി.എം സംസ്ഥാന സെക്രട്ടറിയുമായ എ.വിജയരാഘവന്. കൂത്തുപറമ്പില് നടന്നത് വ്യക്തിപരമായ തര്ക്കങ്ങളാണ്. രാഷ്ട്രീയ സംഘര്ഷങ്ങള് ഒഴിവാക്കണമെന്ന് സി.പി.എം പ്രവര്ത്തകര്ക്ക് നിര്ദേശം നല്കിയിരുന്നുവെന്നും വിജയരാഘവന് പറഞ്ഞു.
ബി.ജെ.പിക്ക് ശക്തമായ ത്രികോണ മത്സരം കൊണ്ടുവരാന് കഴിഞ്ഞില്ല. മൂന്നിടങ്ങളില് അവരുടെ പത്രിക തള്ളിപ്പോയത് തന്നെ കോണ്ഗ്രസുമായുള്ള അഡ്ജസ്റ്റ്മെന്റിന്റെ പ്രതീതി കൊണ്ടുവന്നു. ഏതാനും നിയോജക മണ്ഡലങ്ങളില് ബി.ജെ.പി കേന്ദ്രീകരിക്കുകയും മറ്റിടങ്ങളില് വോട്ട് മറിക്കുകയും ചെയ്തു.
പലയിടത്തും സംഘര്ഷങ്ങളുണ്ടാക്കാന് കോണ്ഗ്രസും ബി.ജെ.പിയും ശ്രമിച്ചിരുന്നു. ഒറ്റപ്പെട്ട സംഭവങ്ങള് മാത്രമാണ് ഉണ്ടായത്. ചിലയിടങ്ങളില് ബി.ജെ.പി മന:പൂര്വ്വം പ്രശ്നമുണ്ടാക്കാന് ശ്രമിച്ചു. കൂത്തുപറമ്പിലുണ്ടായത് രാഷ്ട്രീയ െകാലപാതകമല്ല.
രാഷ്ട്രീയത്തെ മാറ്റി വിശ്വാസത്തെ മുന്നോട്ടുകൊണ്ടുവരാന് കോണ്ഗ്രസ് നടത്തിയ നീക്കം ജനം പൂര്ണ്ണമായും തള്ളിക്കളയും. വിശ്വാസികള് ഇടതുപക്ഷത്തോട് ഒപ്പമാണ്.
എന്.എസ്എസിന്റെ നേതൃത്വം നടത്തിയത് ഇടതുപക്ഷത്തോടുള്ള എതിര്പ്പാണ്. സമദൂര സിദ്ധാന്തത്തില് നിന്ന് വ്യതിചലിച്ച് കഴിഞ്ഞ കുറെ നാളുകളായി ജനറല് സെക്രട്ടറി ഇടതുപക്ഷ വിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നത്. അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന സമുദായ അംഗങ്ങള് തന്നെ അത് തള്ളിക്കളയുമെന്നും വിജയരാഘവന് പറഞ്ഞു.







Comments