
മുംബൈ: രാജ്യയത്ത് കോവിഡ് വാക്സിന് ക്ഷാമമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്ധന്. വാക്സിന് ക്ഷാമുണ്ടെന്ന് മഹാരാഷ്ട്രയും ആന്ധ്രാപ്രദേശിനേയും അറിയിച്ചതിനെത്തുടര്‍ന്നാണ് കേന്ദ്രമന്ത്രിയുടം പ്രതികരണം. സംസ്ഥാനങ്ങള്‍ക്ക് ആവശ്യമായ വാക്സിന് ഉറപ്പുവരുത്തുമെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് വാക്സിന് അപര്യാപ്തമാണെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. മുംബൈ നഗരത്തിലെ വാക്സിന് സ്റ്റോക്ക് അവസാനിക്കുകയാണെന്നും ഒരു ലക്ഷത്തിനടുത്ത് കോവിഷീല്‍ഡ് വാക്സിന് സ്റ്റോക്ക് മാത്രമാണ് അവശേഷിക്കുന്നതെ്നും മുംബൈ മേയര്‍ കിഷഓര് പെഡ്നേക്കര്‍ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്താകെ 14 ലക്ഷം കോവിഡ് വാക്സിന് മാത്രമാണ് അവശേഷിക്കുന്നതെന്നും ഇത് മൂന്നു ദിവസത്തേക്കു മാത്രമാണ് തികയുക എന്നും മഹാരാഷ്ട്ര സര്‍ക്കാരും കേന്ദ്രത്തെ അറിയിച്ചിരുന്നു.
മഹാരാഷ്ട്രയില്‍ വാക്സിന് ക്ഷാമമുണ്ടെന്നു വ്യക്തമാക്കിയതിനുപിന്നാലെ ആന്ധ്രാപ്രദേശും ആശങ്കയറിയിച്ച് രംഗത്തെത്തി. 3.7 ലക്ഷം വാക്സിസിന് ഡോസുകള്‍ മാത്രമാണ് സംസ്ഥാനത്തുള്ളതെന്നായിരുന്നു ആന്ധ്ര സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചിരുന്നത്. എന്നാല്‍ രാജ്യത്ത് വാക്സിന് ക്ഷാമമില്ലെന്നും എല്ലാ സംസ്ഥാനങ്ങള്‍ക്കും പര്യാപ്തമായ വാക്്സിന് രാജ്യത്തുണ്ടെന്നും കേന്ദ്രം വ്യക്തമാക്കുന്നു.
'ഒരു സംസ്ഥാനത്തും നിലവില്‍ വാക്സിന് ക്ഷാമം ഇല്ല. അങ്ങനെ ഒരവസ്ഥ സംജാതമാകാന്‍ അനുവദിക്കില്ല. എല്ലാ സംസ്ഥാനങ്ങളോടും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. വാക്സിന് അപര്യാപ്തത ഇല്ല. ആവശ്യത്തിനനുസരിച്ചുള്ള വാക്സിന് വിതരണം തുടരും', ഹര്‍ഷ വര്ധന് പറഞ്ഞു.






