
ന്യൂഡൽഹി: റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരികൾ ഏറ്റെടുത്തതുമായി ബന്ധപ്പെട്ട കേസിൽ അംബാനി കുടുംബാംഗങ്ങൾക്ക് 25 കോടി രൂപ പിഴ വിധിച്ച് സെബി (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ).
മുകേഷ് അംബാനി, ഭാര്യ നിത അംബാനി, അനിൽ അംബാനി, ഭാര്യ ടിന അംബാനി, കെ ഡി അംബാനി തുടങ്ങിയവരും റിലയൻസ് ഇൻഡസ്ട്രീസിന്റെ ഭാഗമായിട്ടുള്ള സ്ഥാപനങ്ങളും ഉൾപ്പെടെ 34 കക്ഷികൾ ചേർന്നാണ് പിഴയൊടുക്കേണ്ടതെന്നും ഉത്തരവിൽ പറയുന്നു.
പ്രമോട്ടർമാർക്ക് 5% ഓഹരികൾ മാത്രമേ നിയമപ്രകാരം ഏറ്റെടുക്കാൻ കഴിയുകയുള്ളു. എന്നാൽ എന്നാൽ അംബാനി കുടുംബാംഗങ്ങൾ 6.83% ഓഹരികൾ ഏറ്റെടുത്തു. കൂടുതൽ ഓഹരികൾ ഏറ്റെടുത്തതിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്താതതു നടപടിക്രമങ്ങളുടെ ലംഘനമായി കണ്ടാണു പിഴ ഈടാക്കിയിരിക്കുന്നത്.






