കണ്ണൂര്‍ : പുല്ലുക്കരയില്‍ കളക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗം ബഹിഷ്കരിച്ച യുഡിഎഫ് നിലപാടിനെതിരെ പ്രതികരിച്ച് ഇടത് നേതാക്കള്‍. അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നതാണന്ന് യുഡിഎഫ് നിലപാടെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന് ആരോപിച്ചു.
ജനങ്ങളാകെ സമാധാന യോഗത്തെ പ്രതീക്ഷയോടെ നോക്കുമ്പോള്‍ ആ പ്രതീക്ഷയെ തകര്‍ക്കുന്ന നടപടി യുഡിഎഫ് സ്വീകരിക്കാന്‍ പാടില്ലായിരുന്നു. ഇത് യോഗത്തെ അപമാനിക്കുന്നതായി എന്നും സിപിഎം നേതാവ് എം വി ജയരാജന് മാധ്യമങ്ങളോട് പറഞ്ഞു.
പുല്ലുക്കരയില്‍ മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ മന്‍സൂര്‍ കൊലപ്പെട്ടതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ വിളിച്ചു ചേര്‍ത്ത സമാധാന യോഗം യു ഡി എഫ് ബഹിഷ്കരിച്ചിരുന്നു. ഇതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിലാണ് നേതാക്കള്‍ മറുപടി നല്‍കിയത്.
സംഭവവുമായി ബന്ധപ്പെട്ട് പി ജയരാജന്റെ മകന് ജെയിന് രാജിന്റെ ഫേസ്ബുക്ക് പോസ്റ്റിനോട് യോജിപ്പില്ലെന്ന് നേതാക്കള്‍ പ്രതികരിച്ചു. അതില്‍ പാര്‍ട്ടിക്ക് ഉത്തരവാദിത്വമില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി വിജയരാഘവന് മാധ്യമങ്ങളോട് പറഞ്ഞു.
പൊലീസ് നടപടി ഏകപക്ഷീയമാണെന്നും കൊലപാതകം നടനടന്നിട്ട് മണിക്കൂറുകള്‍ ആയിട്ടും പ്രതികളെ പിടിക്കാന്‍ ആയില്ലെന്നും പറഞ്ഞിട്ടാണ് യുഡിഎഫ് നേതാക്കള്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയത്. സംങവസ്ഥലത്ത് നിന്ന് പിടികൂടിയ പ്രതിയുടെ അറസ്റ്റ്പോലും വൈകിയാണ് രേഖപ്പെടുത്തിയതെന്നും നേതാക്കള്‍ ആരോപിച്ചു. സമാധാന ശ്രമങ്ങള്‍ക്ക് യുഡിഎഫ് അനുകൂലമാണ്, എന്നാല്‍ മുഴുവന്‍ പ്രതികളെയും പിടികൂടി ക്രമസമാധാനനില പാലിച്ചാല്‍ മാത്രമേ ചര്‍ച്ചയ്ക്കുള്ളുവെന്നും യുഡിഎഫ്നേ താക്കള്‍ പറഞ്ഞു.

Comments