
ബെംഗളൂരു: കുഞ്ഞുങ്ങളെ ദത്തെടുക്കുന്ന വനിതാ ജീവനക്കാർക്കും ഇനി മുതൽ പ്രസവാവധി നൽകാൻ കർണാടക സർക്കാർ. മുൻപ് ഇത് 60 ദിവസമായിരുന്നു. ഭർത്താക്കന്മാർക്ക് 15 ദിവസം അവധിയെടുക്കാം.
ഒരു വയസ്സിനു താഴെയുള്ള കുട്ടികളെ ദത്തെടുക്കുന്ന വനിതാ ജീവനക്കാർക്കും 180 ദിവസത്തെ അവധി കർണാടക സർക്കാർ അനുവദിച്ചിരിക്കുകയാണ്. ദത്തെടുക്കുപ്പെടുമ്പോഴും കുഞ്ഞുങ്ങളുമായി അടുപ്പം കൂട്ടാൻ മാതാപിതാക്കൾക്ക് സമയം വേണമെന്ന് ചൂണ്ടിക്കാണിച്ചാണ് കർണടക സർക്കാരിന്റെ നീക്കം.
ഈ വര്‍ഷം ഫെബ്രുവരി 22നാണ് ഇത് സംബന്ധിച്ച നിയമം പുറത്തിറക്കിയത്. ഇത് ഇപ്പോള്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചു. ദത്തെടുക്കുന്ന വിവരം പുറത്ത് പറയാന്‍ മടിക്കുന്ന പ്രവണതകളെ ഇതിലൂടെ മറികടക്കാമെന്നും സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നു.






