
പ്രേക്ഷകപ്രീതിയും നിരൂപക ശ്രദ്ധയുമൊക്കെയായി ആമസോണ്‍ പ്രൈമിലൂടെ കുതിച്ചുകൊണ്ടിരിക്കുമ്പോള് ദിലീഷ് പോത്തന് - ശ്യാം പുഷ്ക്കരന്‍ ടീമിന്റെ പുതിയ ചിത്രം ജോജിയെ വിമര്‍ശിച്ച് കവി. സച്ചിദാനന്ദന്. സിനിമയ്ക്ക് ഒരു നല്ല സിനിമ പോയിട്ട് ഒരു നല്ല എന്റര്ടെയ്നര് പോലുമാകാന്‍ കഴിഞ്ഞില്ല എന്നാണ് വിമര്‍ശനം. കണ്ടു മടുത്ത പ്രമേയമാണ് സിനിമയെന്നും മക്ബത്തിന്റെ പ്രാകൃതമായ ആവിഷ്ക്കാരം എന്നുമാണ് പറഞ്ഞിരിക്കുന്നത്.
മഹേഷിന്റെ പ്രതികാരത്തിനും തൊണ്ടിമുതലും ദൃക്സാക്ഷിയ്ക്കും ശേഷമുള്ള ദിലീഷ് പോത്തന്റെ ജോജി കണ്ട് ഷേക്സ്പിയര് ശവക്കുഴിയില്‍ കിടന്നു പല്ലിറുമ്മുകയാണോ പൊട്ടിച്ചിരിക്കുകയാണോ എന്നറിയില്ലെന്നും സച്ചിദാന്ദന് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഏതു ധനികഗൃഹത്തിലും നടക്കാവുന്ന, പണക്കൊതിയുടെയും വിശ്വസ്തതാ- അവിശ്വസ്തതാ സംഘര്‍ഷത്തിന്റെയും കണ്ടു മടുത്ത, പ്ളേയിംഗ് ഒൗട്ട് എന്നാണ് വിലയിരുത്തല്‍.
മക്ബത്തിന്റെ മറ്റൊരു ആവിഷ്ക്കാരമായ വിശാല്‍ ഭരദ്വാജിന്റെ ‘മക്ബൂല്‍’ പോലുള്ള അനുവര്‍ത്തനങ്ങള്‍ കണ്ടിട്ടുള്ളതു കൊണ്ട് സിനിയ ഒരു നല്ല എന്റര്ടെയ്നര് പോലും ആയില്ലെന്നും .തുടക്കത്തില്‍ തന്നെ മക്ബെത്തിനോട് കടപ്പാട് രേഖപ്പെടുത്തിയിട്ടുള്ളതിനാല്‍ സിനിമയെ അത് കൂടുതല്‍ അസഹ്യമാക്കിയെന്നും ഷേക്സ്പിയര് ശവക്കുഴിയില്‍ കിടന്നു പല്ലിറുമ്മുകയാണോ പൊട്ടിച്ചിരിക്കുകയാണോ എന്നറിയില്ലെന്നും പറയുന്നു.
ആ തീവ്രമായ അധികാരേച്ഛയും മഹത്തായ കവിതയും എല്ലാം ഡങ്കന്‍ രാജാവിന് പകരം വരുന്ന എസ്റ്റേറ്റ് മുതലാളിയുടെ മടിയനായ മകന്റെ ധനാര്‍ത്തിയുടെ പ്രാകൃതമായ ആവിഷ്കാരമായി ചുരുങ്ങി. (ആ പ്രേത ദര്‍ശനം തരക്കേടില്ല). പ്രശ്നം വിശദാംശങ്ങളില്‍ അല്ല, concept-ല്‍ തന്നെയാണ്, അതിനാല്‍ അഭിനേതാ ക്കളെയോ സാങ്കേതിക വിദഗ്ദ്ധരെയോ കുറ്റം പറയാനാവില്ലെന്നും സച്ചിദാനന്ദന് പറയുന്നു.
ഏപ്രില്‍ ഏഴിനാണ് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. ഫഹദ് ഫാസില്‍, ബാബുരാജ്, ഉണ്ണിമായ, ജോജി മുണ്ടക്കയം, സണ്ണി പി.എന്‍, ബേസില്‍ ജോസഫ്, ഷമ്മി തിലകന്, അലിസ്റ്റര്‍ അലക്സ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങള്‍
ഫേസ്ബുക്ക് പോസ്റ്റ് :
ദിലീഷ് പോത്തന്റെ 'ജോജി' കണ്ടു. ദിലീഷിന്റെ കഴിഞ്ഞ രണ്ടു സിനിമകളും കണ്ടിരുന്നതിനാല്‍ അല്‍പ്പം പ്രതീക്ഷ ഉണ്ടായിരുന്നു. Scroll.in ലെ നിരൂപണവും കണ്ടിരുന്നു. തുടക്കത്തില്‍ തന്നെ മക്ബെത്തിനോട് കടപ്പാട് രേഖപ്പെടുത്തിയിട്ടുണ്ട്. അത് സിനിമയെ കൂടുതല്‍ അസഹ്യമാക്കി. പ്രത്യേകിച്ചും വിശാല്‍ ഭരദ്വാജിന്റെ "മക്ബൂല്‍ " പോലുള്ള അനുവര്‍ത്തനങ്ങള്‍ കണ്ടിട്ടുള്ളതു കൊണ്ട്.
ഒരു നല്ല സിനിമ പോകട്ടെ, നല്ല entertainer പോലും ആകാന്‍ കഴിഞ്ഞില്ല. ഷേക്സ്പിയര് ശവക്കുഴിയില്‍ കിടന്നു പല്ലിറുമ്മുകയാണോ പൊട്ടിച്ചിരിക്കുകയാണോ എന്നറിയില്ല. ആ തീവ്രമായ അധികാരേച്ഛയും മഹത്തായ കവിതയും എല്ലാം ഡങ്കന്‍ രാജാവിന് പകരം വരുന്ന എസ്റ്റേറ്റ് മുതലാളിയുടെ മടിയനായ മകന്റെ ധനാര്‍ത്തിയുടെ പ്രാകൃതമായ ആവിഷ്കാരമായി ചുരുങ്ങി.( ആ പ്രേത ദര്‍ശനം തരക്കേടില്ല.)
ഏതു ധനികഗൃഹത്തിലും നടക്കാവുന്ന , അനേകം സിനിമ കളില്‍ കണ്ടു മടുത്ത, പണക്കൊതിയുടെയും വിശ്വസ്തതാ- അവിശ്വസ്തതാ സംഘര്‍ഷത്തിന്റെയും playing-out മാത്രം. പ്രശ്നം വിശദാംശങ്ങളില്‍ അല്ല, concept-ല്‍ തന്നെയാണ്, അതിനാല്‍ അഭിനേതാ ക്കളെയോ സാങ്കേതിക വിദഗ്ദ്ധരെയോ കുറ്റം പറയാനാവില്ല.
https://www.facebook.com/satchidanandan/posts/10159324644253415






