
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ കണ്ടെയ്ന്മെന്റ് സോണുകളില്‍ 144 പ്രഖ്യാപിച്ച് കളക്ടര്‍ ഉത്തരവായി. രോഗവ്യാപനം രൂക്ഷമാകുന്നതൊഴിവാക്കാന്‍ പുറപ്പെടുവിപ്പിച്ച കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
ഇതോടെ കണ്ടെയ്ന്മെന്റ് സോണുകളില്‍ പൊതു- സ്വകാര്യ ഇടങ്ങളിലുള്ള കൂടിച്ചേരലുകള്‍ പൂര്‍ണമായി നിരോധിച്ചു. തൊഴില്‍-അവശ്യ സേവനങ്ങള്‍ക്ക് മാത്രമാണ് ഇളവ് അനുവദിച്ചിരിക്കുന്നത്.
കണ്ടയ്ന്മെന്റ് സോണുകളില്‍ ആരാധനാലയങ്ങളില്‍ അനുഷ്ഢാനങ്ങളും ചടങ്ങുകളും മാത്രമേ നടത്താന്‍ പാടുള്ളു. അഞ്ചില്‍ കൂടുതല്‍ പേര് പങ്കെടുക്കാനും പാടില്ല. രോഗവ്യാപനം അതി തീവ്രമായി തുടരുന്നത് ജില്ലയെ ഗുരുതര സാഹചര്യങ്ങളിലേക്ക് നയിക്കുമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.






