
തിരുവനന്തപുരം : തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വിഷുകിറ്റ് വിതരണം നിറുത്തിവച്ച് സര്‍ക്കാര്‍ ജനവഞ്ചകരെന്ന് ഒരിക്കല്‍കൂടി തെളിയിച്ചിരിക്കുകയാണന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
സംസ്ഥാനത്ത് 85 ലക്ഷം കാര്‍ഡുടമകള്‍ക്ക് വിഷുകിറ്റ് നല്‍കണമെങ്കിലും കഷ്ടിച്ച് 26 ലക്ഷം പേര്‍ക്ക് മാത്രമേ മല്കിയിരുന്നുള്ളു. ജനങ്ങളെ പറ്റിച്ച് വോട്ട് പിടിക്കുക മാത്രമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും, കാര്യം കഴിഞ്ഞപ്പോള്‍ ജനങ്ങള്‍ വേണ്ടാതായി എന്നും ചെന്നിത്തല ആരോപിച്ചു.
കിറ്റിന്റെ വിതരണം ഇപ്പോള്‍ പൂര്‍ണമായും നിര്‍ത്തി വച്ചിരിക്കുകയാണ്.വോട്ടെടുപ്പിന് മുമ്പ് വിഷുകിറ്റ് വിതരണം ചെയ്യാന്‍ എന്തൊരു ഉത്സാഹമായിരുന്നു സര്‍ക്കാരിന്, എന്നാല്‍ അതിപ്പോള്‍ ഇല്ല. വോട്ടെടുപ്പ് കഴിഞ്ഞ സ്ഥിതിക്ക് ഇനി ജനങ്ങളെ ആവശ്യമില്ലല്ലോ. വോട്ട് തട്ടാനുള്ള കള്ളകളിയാണിതെന്ന് പറഞ്ഞപ്പോള്‍ അന്നം മുടക്കിയാണ് താനെന്ന് പറഞ്ഞ മുഖ്യമന്ത്രിക്ക് ഇപ്പോള്‍ എന്താണ് പറയാനുള്ളതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.






