
പട്ന: കാലിത്തീറ്റ കുംഭകോണക്കേസില്‍ ആര്.ജെ.ഡി നേതാവും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ലാലുപ്രസാദ് ലാദവിന് ജാമ്യം. ഝാര്‍ഖണ്ഡ് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. 'ദുംക ട്രഷറി കേസില്‍' തടവുശിക്ഷ അനുഭവിച്ചുവരികയായിരുന്നു ലാലു. കാലിത്തീറ്റ ഇടപാടുമായി ബന്ധപ്പെട്ട് പഴയ ബിഹാറിന്റെ ഭാഗമായിരുന്ന ഝാര്‍ഖണ്ഡിലെ ദുംകയിലെ ട്രഷറിയില്‍ നിന്നും 3.13 കോടി രൂപ പിന്‍വലിച്ചുവെന്നാണ് കേസ്.
കുംഭകോണവുമായി ബന്ധപ്പെട്ട നാല് കേസുകളില്‍ മൂന്നെണ്ണത്തില്‍ ലാലുവിന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ ചികിത്സയിലാണ് ലാലു. ദുംക കേസിലും ജാമ്യം ലഭിച്ചതോടെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്താല്‍ വീ്ട്ടിലേക്ക് മടങ്ങാനാവും.
ലാലു മുഖ്യമന്ത്രിയായിരിക്കേ 1991 മുതല്‍ 1996 വരെ ദുംക ട്രഷറിയില്‍ ബിഹാര്‍ മൃഗസംരക്ഷണ വകുപ്പ് ജീവനക്കാര്‍ നടത്തിയ ഇടപാടുകളാണ് 'ദൂംക ട്രഷറി കേസ്'. കഴിഞ്ഞ ഒക്േടാബറിലാണ് ചായ്ബാസ ട്രഷറി കേസില്‍ ലാലുവിന് ജാമ്യം ലഭിച്ചത്. 2017 ഡിസംബര്‍ മുതല്‍ തടവുശിക്ഷ അനുഭവിക്കുന്ന ലാലു ശിക്ഷാകാലയളവില്‍ ഏറെയും ബിഹാറിലെ രാജേന്ദ്ര മെഡിക്കല്‍ സയന്‍സസ് ഇന്‍സിറ്റിറ്റിയൂട്ടില്‍ ചികിത്സയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യനില മോശമായതോടെയാണ് 72കാരനായ ലാലുവിനെ ജനുവരിയില്‍ ഡല്‍ഹി എയിംസിലേക്ക് മാറ്റിയത്.






